ജിദ്ദ: കഫേകളിൽ ഹുക്കവലി (ശീഷ) പുനരാരംഭിക്കുന്നതിനു മുനിസിപ്പൽ മന്ത്രാലയം പ്രത്യേക മുൻകരുതൽ നടപടികൾ (പ്രോേട്ടാകോളുകൾ) പ്രഖ്യാപിച്ചു. 2021 മേയ് 17 മുതൽ ലൈസൻസുള്ള കഫേകളിൽ ഹുക്കവലി പുനരാരംഭിക്കാൻ അനുമതി നൽകുന്നതിെൻറ മുന്നോടിയായാണ് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്.
കഫേകളിലുള്ള മുഴുവൻ ജോലിക്കാരും കോവിഡ് കുത്തിവെപ്പെടുത്തിരിക്കണമെന്നാണ് മുൻകരുതൽ നടപടികൾ ഏറ്റവും പ്രധാനം. ജോലിക്കാർ രണ്ട് ഡോസോ, ഒരു ഡോസോ കുത്തിവെപ്പെടുത്തവരാണെന്ന ആരോഗ്യ സ്റ്റാറ്റസ് തവക്കൽ ആപ്പിലൂടെ കാണിച്ചിരിക്കണം. കുത്തിവെപ്പ് എടുക്കാത്തവരാണെങ്കിൽ കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന, ഒരോ ആഴ്ചയിലും എടുത്ത പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. വാക്സിനെടുക്കാത്ത, പി.സി.ആർ സർട്ടിഫിക്കറ്റില്ലാത്ത ആരെയും ജോലിക്ക് അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഫേയിലെത്തുന്ന ഉപഭോക്താക്കൾക്കും ഇതേ നിബന്ധന ബാധകമാണ്.
അടച്ചിട്ട റൂമുകളിലോ ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങളിലോ വെച്ച് ഹുക്ക നൽകുന്നതും നിരോധിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ വെച്ചേ ഹുക്ക നൽകാവൂയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരോരുത്തർക്കും പ്രത്യേക മേശ വേണം. മേശകൾ തമ്മിലുള്ള അകലം മൂന്ന് മീറ്റർ ഉണ്ടായിരിക്കണം, ഒന്നിലധികമാളുകൾ ഒരു മേശക്ക് ചുറ്റുമിരിക്കരുത്, സാമൂഹിക അകലം പാലിക്കുന്നതിനു സ്റ്റിക്കറുകൾ പതിക്കണം, മാസ്ക് ധരിക്കണം, കവാടങ്ങൾക്കടുത്ത് സി.സി ടി.വി കാമറകൾ ഉണ്ടായിരിക്കണം, പുകവലി മുന്നറിയിപ്പ് സ്റ്റിക്കറുകൾ മേശക്ക് മുകളിൽ പതിച്ചിരിക്കും തുടങ്ങിയവ മുൻകരുതൽ നടപടികളുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.