ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ‘ഒറ്റക്കല്ല ഒരുമിച്ചാണ്’ തലക്കെട്ടിൽ കഴിഞ്ഞ മൂന്നു മാസക്കാലമായി ജിദ്ദയിലെ വിവിധ ഏരിയകൾ തിരിച്ചു നടത്തിയ അംഗത്വ കാമ്പയിൻ വഴി, പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുമുള്ള 143 അംഗങ്ങളെ ചേർക്കുകയും അവരിൽനിന്ന് 22 അംഗ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.
ഭാരവാഹികൾ: സുബൈർ കൊറ്റലിക്കുടി (രക്ഷാധികാരി), അനസ് അരിമ്പാശ്ശേരി (പ്രസി), ശിഹാബ് ചേന്നര (വൈ. പ്രസി), മുഹമ്മദ് ഷാഫി വെളുത്തേടത്ത് (ജന. സെക്ര), നൗഫൽ, സബീർ സ്രാമ്പിക്കൽ (ജോ. സെക്ര), ഹിജാസ് മുഹമ്മദ് കണേലി (ട്രഷ), അജ്നാസ് അമ്പാട്ടുകുടി (മീഡിയ ആൻഡ് ആർട്സ് സെക്ര), അൻസാദ് പുതുപ്പറമ്പിൽ, ഉബൈദ് കൂലിയാടൻ (വെൽഫെയർ ആൻഡ് പബ്ലിക് റിലേഷൻസ് സെക്ര), ഫസ്ലിൻ അബ്ദുൽ കാദർ, സഹീർ അയ്മന, ഷിനു ജമാൽ വെളിയംപറമ്പിൽ (പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി), കൊച്ചഹമ്മദ് കരിമ്പനക്കൽ, അബ്ദുൽ കാദർ മുണ്ടപ്പിള്ളി (ഉപദേശക സമിതി ബോർഡ് അംഗങ്ങൾ), തൻസീം പുതുക്കടാൻ, മാഹിൻഷാ പാലക്കൽ, സിയാദ് ചെളിക്കണ്ടത്തിൽ, സിദ്ദീഖ് ചേത്തുകുടിയിൽ, ആസിഫ് കെ. അയ്മനക്കുടി, മക്കാർ കുഞ്ഞു കണ്ണേമ്പിള്ളി, നജീബ് പറക്കുന്നത്ത് (കമ്മിറ്റി അംഗങ്ങൾ).
വനിത വിങ് ക്യാപ്റ്റനായി സിമി അബ്ദുൽ ഖാദറിനെയും കൺവീനർമാരായി ജാസ്മിൻ ബീരാൻ കുഞ്ഞു, മുഫസില ഷിനു, ആശ ശിഹാബ്, ഫെമിന ഹിജാസ്, നിഖിത ഫസ്ലിൻ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.