യാംബു: സൗദിയിൽ വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ ഊർജിത നടപടികളുമായി ആരോഗ്യമന്ത്രാലയം. അത്യാധുനിക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചും കുത്തിവെപ്പ് എടുക്കേണ്ടതിെൻറ അനിവാര്യത സമൂഹത്തെ ബോധവത്കരിച്ചുമുള്ള കാമ്പയിന് മന്ത്രാലയം തുടക്കംകുറിച്ചു. സിഹത്തി ആപ് വഴി കുത്തിവെപ്പിനുള്ള ബുക്കിങ്ങിന് തിരക്കേറി. ആദ്യ ഡോസ് എടുത്ത് ആവശ്യമായ ഇടവേളക്കുശേഷമുള്ള രണ്ടാം ഡോസിന് കാത്തിരിക്കുന്നവർ ഏറെയാണ്. രണ്ടാം ഡോസിനുള്ള തീയതി ആവശ്യമെങ്കിൽ മാറ്റാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുത്തിവെപ്പിനുള്ള രണ്ടാം ഡോസ് സ്വീകരിക്കാൻ സിഹത്തി വഴി നേരത്തേ നൽകിയ തീയതിയിൽ മാറ്റാൻ കഴിയുമോ എന്ന ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകിയത്. സിഹത്തി ഉപയോഗിക്കുന്നവർക്ക് 937 ടോൾഫ്രീ നമ്പർ വഴി ബന്ധപ്പെടാമെന്നും ആവശ്യമായ വിവരങ്ങൾ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഫൈസർ വാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് മൂന്ന് മുതൽ ആറ് ആഴ്ച വരെയുള്ള കാലയളവിനുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കാമെന്ന് നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, അസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് എട്ടു മുതൽ 12 ആഴ്ച വരെയാണ് രണ്ടാം ഡോസിനുള്ള ഇടവേള വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
ഫൈസർ വാക്സിൻ 16 വയസ്സുമുതലുള്ള എല്ലാവർക്കും രണ്ടു ഡോസും സ്വീകരിക്കാമെന്നും വാക്സിൻ നൽകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മെഡിക്കൽ കൺസൽട്ടേഷനുകൾ നൽകാനും ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആരോഗ്യ മന്ത്രാലയത്തിെൻറ 'ഹെൽത്ത് 937'എന്ന ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.