ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് കപ്പൽ വഴി തീർഥാടകരുടെ വരവ് തുടങ്ങി. സുഡാനിൽനിന്ന് തീർഥാടകരെ വഹിച്ച ആദ്യ കപ്പൽ ജിദ്ദ ഇസ്ലാമിക് പോർട്ടിലെത്തി. സുവാകിനിലെ അമീർ ഉസ്മാൻ ദിഖ്ന തുറമുഖത്തുനിന്നെത്തിയ കപ്പലിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 772 തീർഥാടകരാണുള്ളത്. ജിദ്ദ തുറമുഖത്തെത്തിയ തീർഥാടകരെ തുറമുഖ അതോറിറ്റി, പാസ്പോർട്ട് ജീവനക്കാരുൾപ്പെടെയുള്ളവർ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.
തുറമുഖത്ത് തീർഥാടകർക്ക് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട അധികാരികൾ പ്രത്യേകിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആന്‍ഡ് പോർട്ടുകൾ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ജിദ്ദ ഇസ്ലാമിക് പോർട്ടിൽ തീർഥാടകർക്ക് സേവനം നൽകുന്നതിന് വിപുലമായ ലോജിസ്റ്റിക് സേവനങ്ങൾ ഒരുക്കിയതായി ജനറൽ പോർട്ട് അതോറിറ്റി വിശദീകരിച്ചു. ഹജ്ജ് സീസണിൽ ചരക്കുകളെത്തിക്കുന്നതിനും തീർഥാടകരുടെ ആഗമന, പുറപ്പെടൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.