പിണറായി സര്‍ക്കാര്‍ അഴിമതിയുടെ കൂടാരം -ശറഫിയ്യ കെ.എം.സി.സിജിദ്ദ: സംസ്ഥാന സാമൂഹിക സുരക്ഷ പെന്ഷന് പദ്ധതിയില്‍പോലും ക്രമക്കേട് നടത്തുകയാണ് പിണറായി സര്‍ക്കാറെന്ന് ജിദ്ദ ശറഫിയ്യ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും അത്താണിയാകേണ്ട പദ്ധതിയില്‍ അപേക്ഷിക്കാത്തവര്‍ക്കും സര്‍വിസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹിക ക്ഷേമ പെന്ഷന് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിനെ കുറിച്ച് വ്യക്തവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്നും പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കേ അതില്ലാതെ പെന്ഷന് നല്‍കിയിട്ടുണ്ട്. പെന്ഷന് അര്‍ഹരായ 25,000 പേരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടത് ഭരണം കേരളത്തെ സാമ്പത്തികമായി പാടെ തകര്‍ത്തിരിക്കയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ശറഫിയ്യ കെ.എം.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് യാക്കുബ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ഡല്‍ഹിയില്‍ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്റര്‍ കാമ്പയിനിന്റെ ഭാഗമായി ശറഫിയ്യ ഏരിയയില്‍നിന്നുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. അലവികുട്ടി, ജാഫര്‍, റസാഖ് അണക്കായി, ലത്തീഫ് പൊന്നാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ശാഹുല്‍ സ്വാഗതവും വൈസ് പ്രസിഡൻറ് അബ്ബാസ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.