പ്രവാസി കേരളീയരുടെ ഉന്നമനത്തിന് 2008ൽ പ്രവാസി ക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ട പ്രവാസി ക്ഷേമനിധി ഇന്ന് ബ്ലേഡ് ബാങ്കായി മാറിയിരിക്കുകയാണ്. കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതും പ്രവാസികളാണ്. ആശ്വാസമാകേണ്ട സർക്കാർ കൂടുതൽ പ്രയാസങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. കോവിഡ് മഹാമാരി കാലത്ത് സൗദിയിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിയുന്നവരെ നാടണയുന്നതിന് മടക്ക വിമാന യാത്രാനുമതിക്ക് കേരള സർക്കാർ അനുമതി നിഷേധിച്ചത് മൂലം ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്ന സംഭവം പ്രവാസികളാരും മറന്നിട്ടില്ല.
രണ്ടായിരത്തിലധികം പേരെ സൗദി സർക്കാർ സൗജന്യമായി കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന കേരള സർക്കാറിെൻറ വ്യവസ്ഥക്കെതിരെ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട് കോടതി ചോദിച്ചപ്പോൾ അതിഥി തൊഴിലാളികൾക്കുള്ള സുരക്ഷ പ്രവാസികൾക്ക് നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ മറുപടിയായി പറഞ്ഞവരാണ് നാടിെൻറ നട്ടെല്ലാണെന്ന് പറയുന്നത്.
കഴിഞ്ഞ ബജറ്റിൽ തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി വെറും പ്രഖ്യാപനം മാത്രം. 2009ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ട് സാധാരണക്കാരായ പ്രവാസികളിൽനിന്നും എംബസി സർവിസിന് സമാഹരിച്ച കോടിക്കണക്കിന് രൂപ മെഡിക്കൽ ധനസഹായം, സൗജന്യ വിമാന ടിക്കറ്റ് എന്നിവക്ക് വേണ്ടി ഉപയോഗിച്ചാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഒരു അനുഗ്രഹമാകും. കേരളത്തെ താങ്ങി നിർത്തുന്നത് പ്രവാസികളാണെന്നു പറയുന്നവരിൽനിന്ന് അവകാശങ്ങൾ നേടിയെടുക്കുകതന്നെ വേണം.
ആരുടേയും ഔദാര്യമല്ല പ്രവാസി ക്ഷേമനിധി പെൻഷൻ. പെൻഷൻ പ്രായം 55 ആക്കി കുറക്കണം. 55 വയസ്സായ ഒരു പ്രവാസി ക്ഷേമനിധിയിൽ അംഗമായാൽ അഞ്ച് വർഷത്തേക്ക് 18,000 രൂപയാണ് അടക്കേണ്ടത്. 60 വയസ്സ് തികഞ്ഞയാൾ ഒമ്പത് മാസം പെൻഷൻ വാങ്ങിയാൽ അടച്ച തുക തിരിച്ചു ലഭിക്കുന്ന വ്യവസ്ഥ 50 വയസ്സിൽ ചേർന്നയാൾക്ക് 55 വയസ്സ് കഴിയുമ്പോൾ മുഴുവൻ തുകയും തിരിച്ചു നൽകാൻ വ്യവസ്ഥ ചെയ്ത് നടപടിയുണ്ടാക്കണം. മറ്റു ക്ഷേമനിധിയിൽ അംഗങ്ങളാവുന്നവർക്ക് പെൻഷൻ അർഹത നേടുമ്പോൾ അതുവരെ അടച്ച അംശാദായം തിരിച്ചു നൽകും.
എന്നാൽ പ്രവാസി ക്ഷേമനിധിയിൽ ഈ തുക തിരിച്ചു നൽകുന്നില്ല. നൂറു രൂപ അംശാദായം അടക്കുന്നവനും 300 രൂപ അടയ്ക്കുന്ന പ്രവാസിക്കും ഒരേ ആനുകൂല്യങ്ങൾ മാത്രം. പിന്നെയെന്തിന് വെറുതെ 200 രൂപ അധികം അടക്കണം? അംഗമായി ചേർന്ന ഒരാൾ പെൻഷൻ അർഹത നേടുന്നതിന് മുമ്പ് മരിച്ചാൽ മരണാനന്തര സഹായത്തിന് മാത്രമേ അർഹതയുണ്ടായിരിക്കൂ. കുടുംബ പെൻഷൻ ലഭിക്കുകയില്ല, മുമ്പ് പ്രഖ്യാപിച്ച ആശ്വാസ നിധി ഇതുവരെ പ്രവർത്തന ക്ഷമമായിട്ടില്ല, അഞ്ച് കോടിയിലധികം പരസ്യത്തിന് ചെലവഴിച്ചിട്ടു പോലും കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഫണ്ട്, കിഫ്ബി എന്നിവ പൊട്ടിയതിന് ശേഷം പുതിയ പുതിയ ഓരോ ഉഡായിപ്പുകളുമായി പ്രവാസികളെ പറ്റിക്കാൻ വേണ്ടിയുള്ള ഒരു പദ്ധതിയായെ ഇതിനെ കാണാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.