മുഹമ്മദ്​ ഹസ്സൻ കണങ്കാർ

ക്രിക്കറ്റ്​ കളിക്കിടയിൽ യുവാവ്​ കുഴഞ്ഞുവീണ്​ മരിച്ചു

ജുബൈൽ: ക്രിക്കറ്റ്​ കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ യുവാവ്​ ​മരിച്ചു. മംഗളുരു ഹജ്‌മാഡി സ്വദേശി മുഹമ്മദ് ഹസ്സൻ കണങ്കാർ (38) ആണ്​ ജുബൈലിൽ മരിച്ചത്​.

കളിമൈതനാത്ത്​ കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വർഷത്തോളമായി നാട്ടിൽ പോയിട്ട്. പ്രവാസി സാംസ്കാരിക വേദി നേതാവും സാമൂഹിക പ്രവർത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചെയ്യുന്നു.

Tags:    
News Summary - Player Dies During Cricket Match Following Heart Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.