'ഗൾഫ് മാധ്യമം'-പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് സെർ​ച്ച് പ​രീ​ക്ഷ​യി​ൽ സൗദിയിൽ ​നി​ന്ന്​ മൂന്നാം സ്ഥാനം നേടിയ ആയിഷ സെസക്ക് സി.എച്ച്. ബഷീർ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈമാറുന്നു

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ലന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ; കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വിതരണം ചെയ്തു

ജിദ്ദ​: പി.​എം ഫൗ​ണ്ടേ​ഷ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെർ​ച്ച് പ​രീ​ക്ഷ​യി​ൽ സൗദിയിൽ ​നി​ന്ന്​ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​ മൂന്നാം സ്ഥാനം നേടിയ വി​ദ്യാ​ർ​ഥിനിക്ക് പ്രത്യേക കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ പയ്യോളി ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബ്ദുൽ വഹാബ് - ശാലിയ ദമ്പതികളുടെ ഏകമകളും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ആയിഷ സെസയാണ് അവാർഡ് ഏറ്റുവാങ്ങിയത്.

'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി വെസ്റ്റേൻ റീജിയൻ കൺവീനർ സി.എച്ച് ബഷീറാണ് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സമ്മാനിച്ചത്. 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ സിറാജ്, മക്ക റിപ്പോർട്ടർ സാബിത്ത് സലിം തുടങ്ങിയവർ സംബന്ധിച്ചു. സൗദിയിൽ നിന്നും പരീക്ഷ എഴുതിയവരിൽ റിയാദിൽ നിന്നുള്ള ജുവൈരിയ തബ്‌സം ഒന്നാം സ്ഥാനവും ഫാത്തിമ നൗറീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള കാ​ഷ് അ​വാ​ർ​ഡും സർ​ട്ടി​ഫി​ക്ക​റ്റും പിന്നീട് വിതരണം ചെയ്യും.

പ​ത്താം​ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ പങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലും ജി.​സി.​സി​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ന്ന​ത്. പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടി​വ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - PM Foundation Talent Search Exam; Cash award and certificate were distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.