ദമ്മാം: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി രാഷ്ട്രീയം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം എന്നീ മേഖലകളിലെ മികച്ച വ്യക്തികൾക്ക് ഏർപ്പെടുത്തിയ പി.എം. നജീബ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് അസ്ലം ഫറോക് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല (രാഷ്ട്രീയം), മഞ്ജു മണിക്കുട്ടൻ (ജീവകാരുണ്യം), ഗായത്രി ദേവി ഉദയൻ, ഗീതാ മധുസൂദനൻ (വിദ്യാഭ്യാസം), മുഹമ്മദ് സാദിഖ് (കായികം) എന്നിവരാണ് അവാർഡുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
റഫീഖ് കൂട്ടിലങ്ങാടി സായിബ് അൽ ത്രാഷ്, ഷിജില ഹമീദ് ഹനീഫ് റാവുത്തർ, രാധികാ ശ്യാം പ്രകാശ്, അബ്ദുൽ ഖാദർ, ലീന ഉണ്ണികൃഷ്ണൻ, സജിത സുരേഷ്, ലാൽ അമീൻ, ശിഹാബ് കായംകുളം എന്നിവർ പൊന്നാടയും ഫലകങ്ങളും സമ്മാനിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാർ, ടി. സിദ്ദീഖ് എം.എൽ.എ, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കളുടെ ആശംസ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. അബ്ദുൽ കരീം പരുത്തിക്കുന്നൻ, സുബൈർ ഉദിനൂർ, ഹനീഫ അറബി, ഹമീദ് വടകര, സകീർ പറമ്പിൽ, പ്രമോദ് പൂപ്പാല, നജീബ് നസീർ, ജൂബി ഹംസ, ലിബി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ഷാരി ജോൺ സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു. സലീം ഒളവണ്ണ, അബ്ദുൽ ഷാഹിർ, നഷീദ് മാവൂർ, അദ്നാൻ, ജിഞ്ചു തോമസ്, സിദ്ദീഖ് നടുവണ്ണൂർ, നജീബ് കൽപ്പൂർ, ഷിേൻറാ ദേവസ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.