റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്രം വളച്ചൊടിക്കാത്ത ഇന്ത്യൻ ഭൂതകാലത്തെ കുറിച്ച് കുട്ടികൾക്കായി ചർച്ച സദസ്സ് നടത്തി. ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി പി.എം.എഫ് വില്ലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് സലിം വാലില്ലപ്പുഴ അധ്യക്ഷത വഹിച്ചു. അലിഫ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി മഷീറ സൈനബ് സദസ്സ് ഉദ്ഘാടനം ചെയ്തു.
ബിലാൽ നിസാം, റിഹാൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പി.എം.എഫ് നാഷനൽ കമ്മിറ്റി സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി.
ഭാരവാഹികളായ ജോൺസൺ മാർക്കോസ്, ജലീൽ ആലപ്പുഴ, ഖാൻ പത്തനംതിട്ട, മുത്തലിബ് കോഴിക്കോട്, റിയാസ് വണ്ടൂർ, സിയാദ് വർക്കല, നൗഫൽ കോട്ടയം, നിഷാദ്, റഫീഖ്, ഫൗസിയ നിസാം, ഫെമിന നിഷാദ് എന്നിവർ സംസാരിച്ചു.
ബിനു കെ. തോമസ്, കെ.ജെ. റഷീദ്, ബാബു വർക്കല, സിമി ജോൺസൺ, ശൈലജ ഖാൻ, സ്കറിയ, ബീന സ്കറിയ, അജ്മൽ ഖാൻ, ഷഹീൻ എന്നിവർ നേതൃത്വം നൽകി. പി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
കുട്ടികളിൽ തികച്ചും ദേശ സ്നേഹം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ ചോദ്യോത്തര പരിപാടികളും സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.