പൊലീസ് വേരിഫിക്കേഷൻ; പാസ്പോർട്ട് അനുവദിക്കാൻ വൈകുമെന്ന് കോൺസുലേറ്റ്

ജിദ്ദ: ജിദ്ദ കോൺസുലേറ്റിന് കീഴിൽ പുതിയ പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമായി ലഭിക്കുന്ന അപേക്ഷകളിൽ പാസ്പോർട്ട് അനുവദിക്കുന്നത്​ വൈകുമെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. പുതിയ നിര്‍ദേശങ്ങളനുസരിച്ച് ഓരോ അപേക്ഷകളിലും അതാത് പ്രദേശത്തെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണെന്നതിനാൽ അത് ലഭിക്കാനുള്ള കാലതാമസമാണ് വൈകുന്നതിന് കാരണം.

ഈ റിപ്പോർട്ടിനായി നാട്ടിലേക്ക് അപേക്ഷകൾ അയച്ച ശേഷം ദിവസങ്ങൾ മുതൽ ഒരു മാസം വരെ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നുണ്ട്. നാട്ടിലേക്ക് പോവാൻ തയാറാവുന്ന പ്രവാസികൾ ഇക്കാര്യം കണക്കിലെടുത്ത് യാത്ര തടസ്സപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം. റിപ്പോർട്ട് പെട്ടെന്ന് ലഭിക്കാനായി അപേക്ഷകർ അവരുടെ നാട്ടിലെ അഡ്രസ്, പൊലീസ് സ്റ്റേഷൻ, നാട്ടിൽ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം.

വളരെ അത്യാവശ്യമായി പാസ്‌പോർട്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അത്തരം ആളുകൾ 'തത്കാൽ' സംവിധാനം തിരഞ്ഞെടുക്കണമെന്നും കോൺസുലേറ്റ് അറിയിച്ചു.

Tags:    
News Summary - police varification; passport will be late said consulate -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.