റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി സൗദി സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ ഗുറാബി പാർക്കിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് സുഹൈൽ മഗ്ദൂം അധ്യക്ഷത വഹിച്ചു. ജനസേവനം ചെയർമാൻ യു.ടി. ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ വളർച്ചയും പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തുടർന്ന് മുഖ്യരക്ഷാധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ്, വി. അഷ്കർ, എക്സി.അംഗം ഉസ്മാൻ എടപ്പാൾ എന്നിവർ സംസാരിച്ചു. ട്രഷറർ ഷമീർ മേഘ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർമാരായ അൻവർഷാ, മുക്താർ വെളിയംകോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേക്ക് മുറിക്കലും ലഡു ,പായസ വിതരണവും നടന്നു.
വർക്കിങ് പ്രസിഡൻറ് അസ്ലം കളക്കരയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. ഐ.ടി ചെയർമാൻ സംറുദ് അയങ്കലത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.