ദമ്മാം : മാക് മില്ലൻ ബഡ്ഡിങ് സയൻ്റിസ്റ്റ് ജേതാവും എടപ്പാൾ എം.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയുമായ മുഹമ്മദ് ഫുആദിനെ പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ യോഗം ആദരിച്ചു. മാക് മില്ലൻ എജുക്കേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചെന്നൈയും സംയുക്തമായി സംഘടിപ്പിച്ച ബഡ്ഡിങ് സയൻറിസ്റ്റ് 2023-24 മത്സരത്തിൽ ടെക് - സാവി സ്റ്റുഡൻ്റ് ട്രാൻസ്പോർട്ട് സിസ്റ്റം ആണ് മുഹമ്മദ് ഫുആദ് നിർമിച്ചത്.സ്കൂൾ ബസ് ഡ്രൈവർമാരുടെ അശ്രദ്ധമൂലം ബസിൽ വിദ്യാർഥികൾ അകപ്പെടുകയും മരണത്തിന് വരെ കാരണമാകുന്ന സംഭവങ്ങളെ തടയിടാൻ ഈ നൂതന സാങ്കേതിക വിദ്യ മൂലം കഴിയുമെന്ന് മുഹമ്മദ് ഫുആദ് ചടങ്ങിൽ സദസ്സിനെ ബോധ്യപ്പെടുത്തി.
പൊന്നാനി വെൽഫെയർ കമ്മിറ്റി സീനിയർ എക്സിക്യൂട്ടിവ് മെംബറുo പൊന്നാനി പുറങ്ങ് സ്വദേശിയുമായ സക്കീർ എം.പി യുടെയും ഭാര്യ സമീറയുടെയും മകനാണ് ഫുആദ് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. എൻജിനീയർ ഷബീർ മൂച്ചിക്കൽ മോഡറേറ്ററായിരുന്നു. ഫാറൂഖ്, ഹാഷിം, സമീർ, ഖാജ, അബ്ദുൽ ജബ്ബാർ, ഫൈസൽ മാറഞ്ചേരി, ഷരീഫ് മാനംകണ്ടം, അബദുല്ലക്കുട്ടി, ഹാഫിസ്, നദീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കബീർ കെ.വി. സ്വാഗതവും നിയാസ് പി.എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.