ജിദ്ദ: പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജിെൻറ വിയോഗം മർദ്ദിതപക്ഷ രാഷ്ട്രീയത്തിന് കനത്ത ആഘാതമാണെന്ന് പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി അഭിപ്രയപ്പെട്ടു.
അബ്ദുൽ നാസർ മഅദനിക്കൊപ്പം രണ്ടര പതിറ്റാണ്ടുകാലം അദ്ദേഹത്തിെൻറ ജീവിതവും പോരാട്ടവും മർദ്ദിത ജനവിഭാഗത്തിെൻറ അവകാശാധികാരങ്ങൾക്ക് വേണ്ടി ആയിരുന്നു. ഇനിയും അവസാനിക്കാത്ത മഅദനിയുടെ നീതി നിഷേധങ്ങൾക്കെതിരെയുള്ള സമരമുഖത്തെ ജ്വലിക്കുന്ന പോരാളിയുമായിരുന്നു പൂന്തുറ സിറാജ്. മഅദനിക്ക് വേണ്ടി നിരവധി പ്രതിഷേധ സമരങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച ആളായിരുന്നു. മഅദനിയുടെ നിരപരാധിത്വം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താൻ പൂന്തുറ സിറാജിെൻറ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ജയിച്ച പൂന്തുറ സിറാജ് ജനകീയ നേതാവും കൂടിയായിരുന്നെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും നാഷനൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.