ദമ്മാം: കരുത്തറിയിച്ച് സൗദി-യു.എസ് സംയുക്ത കരസേനയുടെ അഭ്യാസം പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഔദ്യോഗിക സൈനികാഭ്യാസ പ്രകടനം. വടക്കൻ സൗദിയിലെ സൈനിക കേന്ദ്രത്തിലാണ് റോയൽ സൗദി കരസേനയും അമേരിക്കയുടെ കരസേനയും സംയുക്തമായി ആസൂത്രണം ചെയ്ത അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്.
പരസ്പര ഏകോപനം, സംയുക്ത പ്രവർത്തന-പ്രതിരോധ രീതികൾ, പരസ്പര പങ്കാളിത്തത്തോടെ നടത്തുന്ന കര-വായു-സമുദ്ര അഭ്യാസങ്ങൾ, പ്രതിരോധ സൈനിക വിന്യാസതന്ത്രം, അത്യാധുനിക യുദ്ധോപകരങ്ങളുടെ ഉപയോഗം, രക്ഷാപ്രവർത്തനങ്ങൾ, ആശയവിനിമയ രീതികൾ, സാങ്കേതിക വിദ്യയുടെ കൈമാറ്റം തുടങ്ങി വിവിധ മേഖലകളിൽ പരിശീലനങ്ങൾ ഉണ്ടാവും. ആഴ്ചകൾക്കു മുമ്പ് സൗദി, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസ പ്രകടനങ്ങൾ കിഴക്കൻ സൗദിയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൽ അസീസ് നാവിക താവളം കേന്ദ്രീകരിച്ച് നടന്നിരുന്നു. 'ഫാൽക്കൺ ക്ലോവ്സ് മൂന്ന്' എന്ന ശീർഷകത്തിൽ, മുന്നേറുന്ന പരിശീലന പ്രകടനങ്ങൾ ദിവസങ്ങൾ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.