ജിദ്ദ: ഹജ്ജിലേക്ക് ലോകത്തിെൻറ നാനാഭാഗത്ത് നിന്ന് തീർഥാടകരുടെ മടങ്ങിവരവ് സുഗമമാക്കിയതിന് ദൈവത്തിന് സ്തുതി പറയുന്നുവെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ബലിപ്പെരുന്നാൾ സുദിനത്തിൽ തീർഥാടകരോടും രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ലോക മുസ്‌ലിംകളോടും നടത്തിയ പ്രസംഗത്തിലാണ് സൽമാൻ രാജാവ് കോവിഡിെൻറ പ്രതിസന്ധിക്ക് ശേഷം ലോക മുസ്ലിംകളെ പങ്കെടുപ്പിച്ച് പൂർണപ്രതാപത്തോടെ ഹജ്ജ് നടത്താൻ ദൈവം നൽകിയ അനുഗ്രഹത്തെ സ്തുതിച്ചത്.
ലോകത്തെ മുഴുവൻ ബാധിച്ച അസാധാരണമായ ആരോഗ്യ സാഹചര്യത്തിനു ശേഷം ദൈവ കൃപയാൽ തീർഥാടകരുടെ മടങ്ങിവരവ് സുഗമമായിരിക്കുകയാണ്. കോവിഡ്കാലത്ത് സൗദി അറേബ്യയിലെ എല്ലാ വകുപ്പുകളിലേയും ജീവനക്കാർ നടത്തിയ വലിയ പരിശ്രമങ്ങൾ ഇതിനു സഹായകമായിട്ടുണ്ട്.
എല്ലാവർക്കും നന്ദിയുണ്ട്. മഹാമാരിയെ നേരിടുന്നതിൽ രാജ്യം കൈവരിച്ച മഹത്തായ വിജയത്തിെൻറ ഫലമായാണ് ഈ വർഷം തീർഥാടകരുടെ എണ്ണം പത്ത് ലക്ഷമായി ഉയർത്തിയത്. തീർഥാടകരുടെ സുരക്ഷയും അവരുടെ ആരോഗ്യവും ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് ഈ തീരുമാനമെടുത്തത്. മുഴുവൻ തീർഥാടകരുടെയും ഹജ്ജ് കർമങ്ങൾ ദൈവം സ്വീകരിക്കെട്ട. ലോക മുസ്ലിംകൾക്ക് അവരുടെ പെരുന്നാൾ അനുഗ്രഹീതമാകെട്ടയെന്ന് ആശംസിക്കുകയാണെന്നും സൽമാൻ രാജാവ് പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.