അൽഖോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ ഖോബാര്‍ ഏരിയ രക്ഷാധികാരി പ്രകാശന് നെടുങ്കണ്ടിക്ക് നവോദയ കലാ സാംസ്കാരിക വേദി ഖോബാര്‍ ഘടകത്തിെൻറ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. 25 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്യുന്ന പ്രകാശന് നെടുങ്കണ്ടി ദീര്‍ഘകാലം നവോദയ ഖോബാര്‍ ഏരിയ പ്രസിഡൻറും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഹീം മടത്തറ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് പവനന് മൂലക്കീല്‍, തുഖ്ബ ഏരിയ സെക്രട്ടറി ഹമീദ് മാണിക്കോത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലിജോ വര്‍ഗീസ്, വിജയന്, ഷിജു ചാക്കോ, ഖോബാര്‍ ഏരിയ വൈസ് പ്രസിഡൻറ് രമണന്, ട്രഷറര്‍ ശ്യാം മോഹന്‍, അജികുമാര്‍ കല്ലട, സുധാകരന് കായംകുളം, സാബിത്ത് മേടപറമ്പില്‍, അബ്ദുൽ ലത്തീഫ്, നൗഷാദ് പറമ്പത്ത്, ഷാജി പാലോട്, വേണു എന്നിവര്‍ സംസാരിച്ചു.
പ്രസിഡൻറ് പി.എ. സമദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വിദ്യാധരന് കോയാടന്‍ സ്വാഗതവും പ്രകാശന് നെടുങ്കണ്ടി നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം നവോദയ പ്രവര്‍ത്തകര്‍ പ്രകാശന് നെടുങ്കണ്ടിക്ക് കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.