റിയാദ്: പ്രവാസി സാംസ്കാരികവേദി സൗദി ഘടകം സ്പോണ്സര് ചെയ്ത ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. വെൽഫെയര്‍ പാര്‍ട്ടി 10ാം വാര്‍ഷിക ഉപഹാരമായിട്ടാണ് ആംബുലന്‍സ് നല്‍കിയത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നടന്ന ചടങ്ങ് വെൽഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സമരത്തെയും സേവനത്തെയും സമന്വയിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ദിശ നിർണയിക്കുകയാണ് വെൽഫെയര്‍ പാര്‍ട്ടി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രളയകാലത്തും കോവിഡിെൻറ സന്ദര്‍ഭത്തിലും കേരളം അതിന് സാക്ഷ്യംവഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിലെ സന്നദ്ധപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സംസാരിച്ചു. പാര്‍ട്ടി ജില്ല പ്രസിഡൻറ് നാസര്‍ കീഴ്പറമ്പ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.