ദമ്മാം: പ്രവാസി വെൽഫെയർ സൗദി അറേബ്യ, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വനിതകളുടെ തൊഴിൽ സാധ്യതകൾ സംബന്ധിച്ച് ‘ഷീ സ്പേസ്’ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു.
പ്രവാസി സ്ത്രീകൾക്കുള്ള വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചും തൊഴിൽ മേഖലയിൽ സൗദി അറേബ്യയിൽ ഉണ്ടായ മാറ്റങ്ങളും നിയമങ്ങളും വിശദീകരിച്ചു അറബ് കൺസൾട്ടന്റ് സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത് സെഷൻ നയിച്ചു. സംരംഭകത്വം, തൊഴിൽപരിശീലന രംഗത്ത് ഫ്രീലാൻസിങ്, റിമോട്ട് ജോലി തുടങ്ങി പുരുഷന്മാർക്കുള്ള ഏതൊരു മേഖലയും സ്ത്രീകൾക്കും സൗദി അറേബ്യ തുറന്നിട്ടുണ്ട്.
വനിതാ കേന്ദ്രീകൃത ഇടങ്ങൾ എന്ന നിലയിൽ, സൗദി അറേബ്യയിലെ പുതിയ അവസരങ്ങൾ സ്ത്രീകളുടെ സമഗ്ര വളർച്ചക്കും ആന്തരിക മാനസിക പുരോഗതിക്കും ഏറെ അനുയോജ്യമാണ്. പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹികമായും സാംസ്കാരികമായ, തൊഴിൽപരവുമായ വളർച്ചക്കു വേണ്ടി പ്രവാസി വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനറൽ സെക്രട്ടറി സുനീല സലീം പരിചയപ്പെടുത്തി.
ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം ആശംസകൾ നേർന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അമിത ബഷീർ, ഡോണ സൂസൻ ഐസക് എന്നിവരെ ആദരിച്ചു. കൺവീനർ ആരിഫ ബക്കർ സ്വാഗതവും പ്രോഗ്രാം അസിസ്റ്റൻറ് കൺവീനർ ജസീറ ഫൈസൽ നന്ദിയും പറഞ്ഞു.
നൈസി സജാദ് അവതാരകയായിരുന്നു. ലിബി ജെയിംസ്, റുഖിയ, മഞ്ജു മണിക്കുട്ടൻ, സഅദ ഹനീഫ് എന്നിവർ സംബന്ധിച്ചു. ഫൗസിയ അനീസ്, താഹിറ ഷജീർ, ജിസ്ന സാബിക്, അനീസ മെഹ്ബൂബ്, ജസീറ അയ്മെൻ, ഷോബി, സൽമ സമീ ഉല്ലാഹ്, സൈറ തൊയ്യിബ്, അനീസ സിയാദ്, ഫാത്തിമ ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.