റിയാദ്: കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രവാസി വെൽഫെയർ ഇഫ്താർ സംഗമം നടത്തി. റിയാദ് ഉലയ്യ മിൻറ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി റമദാൻ സന്ദേശം നൽകി. രാജ്യത്ത് വർധിച്ചുവരുന്ന വംശീയവും വിഭാഗീയവുമായ പ്രവണതകളെ ചെറുത്തുതോൽപിക്കാനും കരിനിയമങ്ങളുപയോഗിച്ച് സ്വാതന്ത്ര്യവും നീതിയും നിഷേധിക്കുന്നതിനെതിരെ ജാഗ്രത പുലർത്താനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റിയംഗം സാജു ജോർജ്, സാമൂഹിക വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കെ.ആർ. ജയചന്ദ്രൻ, മാധ്യമ പ്രവർത്തകൻ വി.ജെ. നസ്റുദ്ദീൻ എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ പ്രൊവിൻസ് പ്രസിഡൻറ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സെക്രട്ടറി ഷഹനാസ് സാഹിൽ നന്ദിയും പറഞ്ഞു. ശിഹാബ് കുണ്ടൂർ, ബഷീർ പാണക്കാട്, ബാസിത് കക്കോടി, സലീം മാഹി, അഡ്വ. റെജി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.