ജിദ്ദ: തുടർക്കഥയാവുന്ന സ്ത്രീ പീഡന സ്ത്രീധന വിപത്തിനെതിരെ 'നീതി പുലരും വരെ' തലക്കെട്ടിൽ പ്രവാസി വെൽഫെയർ ജിദ്ദ വനിതാ വേദി സംഘടിപ്പിച്ച പെൺ ജാഗ്രത സദസ്സ് ശ്രദ്ധേയമായി. ഓൺലൈനായി നടത്തിയ സംഗമത്തിൽ ജിദ്ദയിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ സംസാരിച്ചു.
വർധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങൾക്ക് അറുതി വരുത്താൻ നമ്മുടെ സാമൂഹിക വ്യവസ്ഥിയിലെ മാറ്റങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂ എന്ന് അധ്യക്ഷയും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സുഹറ ബഷീർ ആമുഖ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. സലീന മുസാഫിർ, നൂറുന്നിസ ബാവ, നെസ്ലി ഫാത്തിമ, നജാത്ത് സക്കീർ, റജീന നൗഷാദ്, സുബൈദ മുഹമ്മദ്കുട്ടി, അനീസ ബൈജു, റജി അൻവർ എന്നിവർ സ്ത്രീധനവുമായി ബന്ധപ്പെട്ട് വർത്തമാനകാലത്ത് പുതുതലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പെൺകുട്ടികൾ കേവലം പ്രൈസ് ടാഗുകളായി മാറുന്ന സാമൂഹികവ്യവസ്ഥിതിക്ക് മാറ്റം വരുത്താൻ സമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും അതിനായി മാറ്റങ്ങൾ ഓരോരുത്തരും സ്വയം നടപ്പാക്കി തുടങ്ങണമെന്നും ചർച്ചയിൽ പങ്കെടുത്തർ അഭിപ്രായപ്പെട്ടു. നൂറിലധികം വനിതകൾ പങ്കെടുത്ത പരിപാടിയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളായ നിഹാല നാസർ സ്വാഗതവും തസ്ലീമ അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.