ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി അബ്ദുൽ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

പ്രാർഥനസംഗമവും അനുസ്മരണവും

ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർഥന സംഗമവും നടത്തി. ശറഫിയ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എൻ. പുരം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ഭാരവാഹി അബ്ബാസ് വേങ്ങൂർ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് താഴെക്കോട്, നജീബ് കട്ടുപ്പാറ, മുഹമ്മദാലി മുസ്‍ലിയാർ കാപ്പ്, മുസ്തഫ കോഴിശ്ശീരി, സംസു പാറൽ, ഇഖ്ബാൽ മേലാറ്റൂർ, അലി ഹൈദർ എന്നിവർ സംസാരിച്ചു. സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ പ്രാർഥനസംഗമത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Prayer meeting and remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.