ജിദ്ദ: ശനിയാഴ്ച അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അസ്സബാഹിന് വേണ്ടി മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്കാരം നടത്തി.
സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച ദുഹ്ർ നമസ്കാര ശേഷമാണ് കുവൈത്ത് അമീറിനുവേണ്ടി ഇരുഹറമുകളിൽ ജനാസ നമസ്കാരം നടന്നത്.
ഇരുഹറമുകളിലുമെത്തിയ പതിനായിരങ്ങൾ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ടാണ് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അസ്സബാഹിനുവേണ്ടി മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.