റിയാദ്: ‘സംഘബോധത്തിന്റെ നക്ഷത്രങ്ങളാവുക’ന്ന ശീർഷകത്തിൽ റിയാദ് കെ.എം.സി.സി ഒതുക്കുങ്ങൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘പടർപ്പ് 2024’ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ടിന് സ്വീകരണം നൽകി. ബത്ഹ ലുഹ മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷബീർ അലി ജാസ് അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ അരീക്കൻ ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ, ഷൗക്കത്ത് കടമ്പോട്ടിന് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം സമ്മാനിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. ഷാഫി തുവ്വൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സത്താർ താമരത്ത്, റഫീഖ് മഞ്ചേരി, നവാസ്, സഫീർ എം. ആട്ടീരി, ഇ.കെ.എ. റഹീം, അഷ്റഫ് കെ.കെ ആട്ടീരി എന്നിവർ സംസാരിച്ചു.
നജ്മുദ്ദീൻ മഞ്ഞളാംകുഴി, റിയാസ് തിരൂർക്കാട്, ബാബു മഞ്ചേരി, മുസ്താഖ് വേങ്ങര, നാസർ പൈനാട്ടിൽ, പി.ടി. നൗഷാദ്, നൗഫൽ തൊമ്മങ്ങാടൻ, സിദ്ദീഖ് പുതത്ത്പ്രായ, ലത്തീഫ് നടുത്തൊടി, ശറഫു പൂക്കോട്ടൂർ, അമീറലി പൂക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.
അലിവ് ഹാഫ് റിയാൽ ക്ലബിന് മികച്ച സേവനങ്ങൾ നൽകിവരുന്ന യു.ടി. അയ്യൂബ്, ലത്തീഫ് ഉള്ളടഞ്ചേരി, റിയാസ് ചങ്ങമ്പള്ളി, റഹീം കുരുണിയൻ, വേങ്ങര മണ്ഡലം സംഘടിപ്പിച്ച ക്യാമ്പ് ഇൻസ്പയർ 2023 ഫുട്ബാൾ, ഷൂട്ടൗട്ട് മത്സരങ്ങളിലെ ചാമ്പ്യന്മാരും ക്രിക്കറ്റിൽ മത്സര റണ്ണേഴ്സപ്പുമായ ഒതുക്കുങ്ങൽ പഞ്ചയാത്ത് ടീമിനെ പരിപാടിയിൽ ആദരിച്ചു. കാമ്പയിന്റെ ഭാഗമായി നടക്കുന്ന ‘നിറവ്’ പദ്ധതിയുടെ ഉദ്ഘാടനം വിനോദ് ചെറുകുന്നിന് അംഗത്വം നൽകി ജില്ല കെ.എം.സി.സി ചെയർമാൻ ശാഫി ചിറ്റത്തുപാറ നിർവഹിച്ചു. സാമൂഹിക സുരക്ഷ പദ്ധതി 2024 കാമ്പയിനിൽ പഞ്ചായത്തിൽനിന്ന് കൂടുതൽ അംഗങ്ങളെ ചേർത്ത പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ.എ. മജീദിനുള്ള സ്നേഹോപഹാരവും നൽകി. ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി റമദാന് മുന്നോടിയായി നടത്തുന്ന ‘ഈത്തപ്പഴം ചലഞ്ച്’ പദ്ധതിയുടെ റിയാദ് തല ഓർഡർ റഹീം കുരുണിയനിൽനിന്ന് സ്വീകരിച്ച് കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സീനിയർ, ജൂനിയർ വിഭാഗത്തിൽ സംഘടിപ്പിച്ച കളറിങ് മത്സരങ്ങളിലെ വിജയികൾക്ക് പഞ്ചായത്ത് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
അദ്നാൻ ഉള്ളാടഞ്ചേരി ഖിറാത്ത് നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് കുരുണിയൻ സ്വാഗതവും പഞ്ചായത്ത് ട്രഷറർ റിയാസ് ചങ്ങമ്പള്ളി നന്ദിയും പറഞ്ഞു. എൻ.പി. അനീസ്, റഫീഖ് പാറക്കൽ, ടി.കെ. സഹീർ, എൻ.കെ. ഇർഫാദ്, കെ.കെ. ഇസ്മാഇൽ, ജാബിർ കാരി, കെ.കെ. ഖലീൽ, എം.കെ. നിയാസ്, സുബൈർ പൊട്ടിക്കല്ല്, ഹനീഫ കുഴിപ്പുറം, എം.കെ. ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.