മ​ല​ബാ​ർ വി​ല്ല കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഗ​മം

പ്ര​വ​ച​ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: റി​യാ​ദി​ലെ മ​ല​യാ​ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘മ​ല​ബാ​ർ വി​ല്ല’​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഒ​രു​മ സീ​സ​ൺ-3’ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റീ​ബൂ​ട്ട് ക​ഫെ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച യൂ​റോ, കോ​പ്പ ഫു​ട്​​ബാ​ൾ മ​ത്സ​ര പ്ര​വ​ച​ന വി​ജ​യി മു​ജീ​ബ് തി​രു​നാ​വാ​യ​ക്ക് സ​മ്മാ​നം ന​ൽ​കി. റി​യാ​ദ് ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത വി​ല്ല പ്ര​തി​നി​ധി​ക​ളാ​യ സൈ​ഫു​ദ്ദീ​ൻ ക​രു​ളാ​യി, നൗ​ഷാ​ദ് ച​ക്കാ​ല എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

അ​ഷ്‌​റ​ഫ്‌ ടി.​ടി വേ​ങ്ങ​ര, സ​ജീ​ർ കൊ​ണ്ടോ​ട്ടി, വ​ഹാ​ബ് റീ​ബൂ​ട്ട് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ജ​സീ​ൽ പ​ര​പ്പ​ന​ങ്ങാ​ടി, സ​മീ​ർ വ​യ​നാ​ട്, സ​ലീം, ശി​ഹാ​ബ്, അ​ൻ​വ​ർ, നാ​ഫി, അ​ഷ്‌​റ​ഫ്‌, ഹ​ബീ​ബ്, ഷി​ബി​ൻ, ഷാ​ഹി​ദ് മോ​ൻ, എം. ​അ​ലി, മൊ​യ്‌​ദു, ഹ​നീ​ഫ, മു​ഹ്സി​ൻ, ഷാ​ൻ, മു​ന്ന, ജം​സീ​ർ, ഷാ​രൂ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​മീ​ദ് മ​ച്ചി​ഞ്ചേ​രി സ്വാ​ഗ​ത​വും ഫ​വാ​സ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Prizes were distributed to the winners of the competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.