റിയാദ്: 'കേളീരവം' കൂട്ടായ്മ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുൻ അംഗങ്ങളുടെ കൂട്ടായ്മയാണ് 'കേളീരവം'. 128 പേർ പങ്കെടുത്ത ക്വിസ് മത്സരം മൂന്ന് ഘട്ടങ്ങളായാണ് നടന്നത്.
ഫൈനൽ റൗണ്ടിൽ സുൽഫി ഓയൂർ, സാബു കൊല്ലം, ജോബ് കുമ്പളങ്ങി, ബിജു മോൻ, അസൈനാർ പറമ്പിൽ ബസാർ, യാക്കൂബ് മുഴുപ്പിലങ്ങാട് എന്നിവർ മാറ്റുരച്ചു. വിജയിയായ സതീഷ് ബാബു കോങ്ങാടന് കേളി വിദ്യാഭ്യാസ പുരസ്കാരവിതരണത്തിെൻറ പാലക്കാട് ജില്ലതല വിതരണ ചടങ്ങിൽ സി.പി.എം കുഴൽമന്ദം ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ ഉപഹാരം കൈമാറി. ക്വിസ് മാസ്റ്ററായ അനിൽ കേശവപുരത്തിന് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് കൈമാറി.
കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ, മുൻ ജോയിൻറ് സെക്രട്ടറി റഫീഖ് പാലത്ത്, ഹനീഫ ഒറ്റപ്പാലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫൈനൽ റൗണ്ടിൽ പ്രവേശിച്ചവർക്ക് കേളി മുൻ അംഗം പുരുഷോത്തമൻ സ്പോൺസർ ചെയ്ത പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.