റിയാദ്: ഇന്ത്യയിൽ ഏക സിവിൽ കോഡിനുവേണ്ടി സംഘ്പരിവാർ നടത്തുന്ന നീക്കം 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സാമുദായിക വിഭജന തന്ത്രത്തിന്റെ ഭാഗമാണെന്നതിനാൽ ഏക സിവിൽ കോഡിനെതിരായ പ്രതിഷേധ സമരങ്ങൾ സാമുദായികമാകാതിരിക്കാൻ സമുദായ നേതൃത്വം ജാഗ്രത കാണിക്കണമെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു.
ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമ്പോൾ ഇതിലൂടെ അസ്തിത്വം നഷ്ടപ്പെടുന്നത് മുസ്ലിംകൾക്ക് മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള വിവിധ ജന, മതവിഭാഗങ്ങൾക്ക് കൂടിയാണെന്നതിനാൽ സംയോജിതമായ ബഹുജന പ്രക്ഷോഭമാണ് ഉണ്ടാകേണ്ടത്. മറിച്ചുള്ള സമരങ്ങളെല്ലാം സംഘ്പരിവാറിന്റെ വിഭജന നീക്കത്തിന് വളമിട്ടുകൊടുക്കുന്നതായി പരിണമിക്കുമെന്നും ഐ.എം.സി.സി പ്രവിശ്യ കമ്മിറ്റി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ അറബി സ്വാഗതം പറഞ്ഞു. റഷീദ് കോട്ടപ്പുറം, സൈനുദ്ദീൻ അമാനി, ഇസ്ഹാഖ് തയ്യിൽ എന്നിവർ ചർച്ചയിൽ സംസാരിച്ചു. വിവിധ പ്രവിശ്യ കമ്മിറ്റിക്കുവേണ്ടി ബഷീർ ചേളാരി, ഗസ്നി വട്ടക്കിണർ, അഫ്സൽ കട്ടപ്പള്ളി, റഷീദ് കണ്ണൂർ, സജിമോൻ മക്ക, ഹാരിസ് ദമ്മാം, ശിഹാബ് അൽ അഹ്സ എന്നിവർ പങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.