ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിെൻറ ആദ്യദിവസമായ വെള്ളിയാഴ്ച നടന്ന ഒന്നും രണ്ടും പരിശീലന റൗണ്ടുകളിൽ മെഴ്സിഡസ് ടീം ഡ്രൈവറായ ബ്രിട്ടെൻറ ലൂയിസ് ഹാമിൽട്ടൺ ലീഡ് നേടി.
മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഏറ്റവും വേഗമേറിയ സമയം ഹാമിൽട്ടൺ രേഖപ്പെടുത്തിയത്. ഫോർമുല വൺ എസ്.ടി.സി സൗദി ഗ്രാൻഡ് പ്രിക്സിെൻറ അവസാന റൗണ്ടിന് മുന്നോടിയായാണ് പരീക്ഷണ റൗണ്ടുകൾ നടന്നത്. രണ്ട് ടെസ്റ്റുകളിലും റെഡ് ബുൾ ഡ്രൈവറായ ഹോളണ്ട് താരം മാക്സ് വെർസ്റ്റാപ്പനെ മറികടന്നാണ് ഹാമിൽട്ടൺ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒന്നാം ടെസ്റ്റിെൻറ ഫലം പുറത്തുവന്നപ്പോൾ റെഡ് ബുൾ ടീമിെൻറ മാക്സ് വെർസ്റ്റാപ്പനാണ് രണ്ടാം സ്ഥാനം.
മെഴ്സിഡസ് ടീമിെൻറ ഫിന്നിഷ് വാൾട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തും പിയറി ഗാസ്ലി (ആൽഫ) ടൗറി ടീം നാലാം സ്ഥാനത്തുമായി. രണ്ടാം പരിശീലന സെഷനിലും ബ്രിട്ടീഷ് മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്ഥാനം നിലനിർത്തി.
6.174 കിലോമീറ്റർ ട്രാക്കിൽ ഏറ്റവും വേഗമേറിയ സമയം 1:29.018 മിനിറ്റ് രേഖപ്പെടുത്തിയാണ് മെഴ്സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസിനെക്കാൾ 0.061 സെക്കൻഡ് വ്യത്യാസത്തിൽ ഹാമിൽട്ടൺ ഒന്നാം സ്ഥാനം നേടിയത്. ഇതോടെ ആദ്യ സെഷനിൽ മൂന്നാം സ്ഥാനത്തെത്തിയ മെഴ്സിഡസ് സഹതാരം വാൾട്ടേരി ബോട്ടാസ് രണ്ടാം സെഷനിൽ രണ്ടാം സ്ഥാനത്തെത്തി.
ആൽഫ ടൗറി ടീമിെൻറ ഡ്രൈവറായ ഫ്രഞ്ച് പിയറി ഗാസ്ലിക്കാണ് മൂന്നാം സ്ഥാനം. ഹാമിൽട്ടണേക്കാൾ എട്ട് പോയൻറിന് ഡ്രൈവർമാരുടെ പട്ടികയിൽ മുന്നിലുള്ള വെർസ്റ്റപ്പൻ, ഹാമിൽട്ടണേക്കാൾ 0.2 സെക്കൻഡ് പിന്നിലായി രണ്ടാം പരീക്ഷണ റൗണ്ടിൽ നാലാം സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.