പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
റിയാദ്: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് റിയാദ് എക്സിറ്റ് 18-ലെ ഇസ്തിറാഹയിൽ പയ്യന്നൂർ നിവാസികളുടെയും ഫുട്ബാൾ ക്ലബ് മെംബർമാരുടെയും റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സത്യൻ കാനാകീൽ അധ്യക്ഷതവഹിച്ചു. സ്ട്രാറ്റജിസ്റ്റ് സയിദ് അബ്ദുല്ല മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, കൺവീനർ ഉമർ മുക്കം, റിഫ പ്രതിനിധി ജുനൈസ്, നവോദയ പ്രതിനിധി സുധീർ കുമ്മിൾ, പ്ലീസ് ഇന്ത്യ കോഓഡിനേറ്റർ അഷ്റഫ്, എഴുത്തുകാരൻ റഫീക് പന്നിയങ്കര എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.