ദമ്മാം: പയ്യന്നൂർകാരുടെ ആഗോള കൂട്ടായ്മയുടെ ഭാഗമായ പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന്റെ 10ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് സീസൺ രണ്ടിൽ ടീം അൽബിലാദി ജുബൈൽ ചാമ്പ്യന്മാരായി. കിഴക്കൻ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ശക്തരായ യുനൈറ്റഡ് ഗൂഖ ദമ്മാമിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അൽ ബിലാദി ചാമ്പ്യന്മാരായത്. ടൂർണമെൻറ് കൺവീനർ എം.വി. അനികുമാറിന്റെ നേതൃത്വത്തിൽ അസീസിയ ഇ.ആർ.സി.എ ഗ്രൗണ്ടിൽ പകലും രാത്രിയുമായിട്ടായിരുന്നു മത്സരം. വിജയിക്കൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും സ്പോർട്സ് ക്ലബ് സെക്രട്ടറി കെ.വി. രാഹുൽ, സ്പോർട്സ് ക്ലബ് പ്രസിഡൻറ് സുരേന്ദ്രൻ പയ്യന്നൂർ, ടൂർണമെൻറ് കൺവീനർ അനിൽ കുമാർ എന്നിവർ ചേർന്ന് കൈമാറി.
റണ്ണേഴ്സ് ടീമിന് ദമ്മാം ചാപ്റ്റർ പ്രസിഡൻറ് കെ. സുധാകരൻ ട്രോഫിയും കാഷ് അവാർഡ് സെക്രട്ടറി കെ.വി. അനീഷും സമ്മാനിച്ചു. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള വ്യക്തിഗത അവാർഡുകൾ ടീം അൽ ബിലാദിയുടെ സലീം മൈറ്റി പ്ലെയർ ഓഫ് ദ ടൂർണമെൻറ് ബെസ്റ്റ് ബൗളറായി യുനൈറ്റഡ് ഗുഖയുടെ ശ്രീജിത്ത്, ബെസ്റ്റ് ബാറ്റ്സ്മാൻ അൽബിലാദിയുടെ സലീം മൈറ്റി, മികച്ച വിക്കറ്റ് കീപ്പർ അൽബിലാദിയുടെ ഫവാസ് എന്നിവർക്ക് ട്രോഫിയും സമ്മാനങ്ങളും ക്ലബ് ഭാരവാഹികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.