മനാമ: പൊതുവിദ്യാലയങ്ങൾ വീണ്ടും തുറന്നു. കോവിഡ് അലർട്ട് യെല്ലോ ലെവൽ അനുസരിച്ച് സ്കൂളുകൾ അവയുടെ ശേഷിയുടെ 50 ശതമാനത്തിലാണ് പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആദ്യ സെമസ്റ്ററിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മാതാപിതാക്കളുടെ തെരഞ്ഞെടുപ്പുകൾ (ഓഫ് ലൈൻ അല്ലെങ്കിൽ ഓൺലൈൻ പഠനം) അധ്യയനവർഷത്തിന്റെ രണ്ടാം പകുതിയിലും നിലനിർത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
മുൻകരുതലുകൾക്ക് അനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി. ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കൂടാത്ത നിരക്കിൽ വർക്ക് ഫ്രം ഹോം ഫോർമാറ്റ് നടപ്പാക്കാൻ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.