ബുറൈദ: ബുറൈദയിൽ വാഹനാപകടത്തിൽ മരിച്ച തൃശൂർ എടത്തിരുത്തി സ്വദേശി വി.എ. ബഷീറിെൻറ ആശ്രിതർക്കുള്ള ഖസീം പ്രവാസി സംഘത്തിെൻറ കുടുംബസഹായം വിതരണം ചെയ്തു. തൃശൂർ എടത്തിരുത്തി എസ്.എൻ.വി എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ധനസഹായം കുടുംബത്തിന് കൈമാറി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ലളിതമായ പരിപാടിയിൽ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി അംഗം നിഷാദ് പാലക്കാടിനെ കൂടാതെ മുൻ കേന്ദ്രകമ്മിറ്റി അംഗം സലിം ആലുവ, സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ്, എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീഷ്, പ്രവാസി വെൽഫെയർ നാട്ടിക ഏരിയ പ്രസിഡൻറ് പ്രശോഭിതൻ മുനപ്പിൽ, കേരള പ്രവാസി സംഘം എടത്തുരുത്തി വില്ലേജ് സെക്രട്ടറി ആർ.കെ. ബദറുദ്ദീൻ എന്നിവർ പെങ്കടുത്തു. ഖസീം പ്രവാസി സംഘം കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംഘടനയിൽ അംഗമായിരിക്കെ മരിക്കുന്നവർക്ക് കഴിഞ്ഞ മൂന്നു വർഷമായി ധനസഹായം നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.