റിയാദ്: ഖത്തർ പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ. ഫലസ്തീൻ വിമോചനപ്രസ്ഥാനമായ ഹമാസിനും ഇൗജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡിനുമുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കണമെന്ന് സൗദി വ്യക്തമാക്കി. ഇതുൾപ്പെടെ ചില വിഷയങ്ങളിൽ ഉറപ്പുലഭിച്ചാൽ മാത്രമേ പരസ്പര ബന്ധം സാധാരണ നിലയിലാകൂ എന്ന സൂചനയാണ് ചൊവ്വാഴ്ച രാത്രി പാരിസിൽ വാർത്താസമ്മേളനം നടത്തിയ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ നൽകിയത്.
അതിനിടെ മധ്യസ്ഥശ്രമങ്ങൾക്കായി സൗദിയിലെത്തിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മടങ്ങി. യു.എ.ഇയുമായും ഖത്തറുമായും ബന്ധപ്പെട്ട് അദ്ദേഹം അനുനയ നീക്കങ്ങൾ തുടരുമെന്നാണ് സൂചന. ഖത്തറിനെ കടുത്തഭാഷയിൽ വിമർശിച്ച ട്വിറ്റർ സന്ദേശം പോസ്റ്റ് ചെയ്തതിനു പിന്നാലെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച രാത്രി വൈകി സൽമാൻ രാജാവിനെ ഫോണിൽ ബന്ധപ്പെട്ടു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന ഉറച്ച നിലപാടുകളെ പ്രശംസിച്ച ട്രംപ്, ഗൾഫ്നാടുകളുടെ െഎക്യത്തിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു.
തിങ്കളാഴ്ച സൗദിയുടെ നേതൃത്വത്തിൽ തുടങ്ങിയ നിസ്സഹകരണ, ഉപരോധ നടപടികൾക്ക് ആക്കംപകർന്ന് മോറിത്താനിയയും ജോർഡനും ബുധനാഴ്ച രംഗത്തെത്തി. ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച ആഫ്രിക്കൻ രാജ്യമായ മോറിത്താനിയ ഇൗ പാത സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യമായി. ഖത്തറിലെ നയതന്ത്ര പ്രാതിനിധ്യം വെട്ടിക്കുറച്ച ജോർഡനാകെട്ട, അൽജസീറ ചാനലിെൻറ ലൈസൻസും റദ്ദാക്കി. അൽജസീറയുടെ പ്രധാന ബ്യൂറോകളിലൊന്നാണ് ജോർഡൻ തലസ്ഥാനമായ അമ്മാനിലുള്ളത്. നയതന്ത്ര ഉപരോധത്തിന് മൂർച്ചകൂട്ടി കർക്കശ നീക്കങ്ങളുമായി യു.എ.ഇയും മുേന്നാട്ടുവന്നു. സമൂഹമാധ്യമങ്ങളിൽ ഖത്തറിനോട് അനുഭാവം പുലർത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നായിരുന്നു യു.എ.ഇ അറിയിപ്പ്. ഖത്തറിനെതിരെ കൂടുതൽ നീക്കങ്ങൾക്ക് സാധ്യത തള്ളാനാകില്ലെന്ന് വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശും സൂചിപ്പിച്ചു.
ഉപേരാധത്തിെൻറ രണ്ടു ദിനങ്ങൾക്കുശേഷം ഭക്ഷ്യക്ഷാമം മുന്നിൽ കാണുന്ന ഖത്തർ, സഹായത്തിനായി ബുധനാഴ്ച തുർക്കിയെയും ഇറാനെയും സമീപിച്ചു. ഭക്ഷ്യവസ്തുക്കൾക്കായി പ്രധാനമായും ഖത്തർ ആശ്രയിച്ചിരുന്നത് സൗദിയെയും യു.എ.ഇയെയുമായിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സൽവ അതിർത്തി കവാടം വഴിയാണ് ഭക്ഷ്യ, ചരക്കുലോറികൾ ഖത്തറിലേക്ക് വന്നിരുന്നത്. രാജ്യത്തിെൻറ ഏക കര അതിർത്തിയായ സൽവ, സൗദി അറേബ്യ അടച്ചതോടെയാണ് ഖത്തർ ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ടത്. ഭക്ഷ്യ, ജല സഹായത്തിനാണ് തുർക്കിയെയും ഇറാനെയും ബന്ധപ്പെട്ടത്. ഖത്തർ എയർവേസിെൻറ കൂറ്റൻ ചരക്കുവിമാനങ്ങൾ ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. എന്നാൽ, നാല് ആഴ്ചക്ക് വേണ്ട ധാന്യശേഖരം ഖത്തർ വിപണിയിലുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.
പാരിസിൽ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് പ്രതിസന്ധി പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഖത്തറിന് കൃത്യമായി അറിയാമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.