ദമ്മാം: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ഖത്വീഫ് കെ.എം.സി.സി ആചരിച്ചു. ചടങ്ങിൽ സലാമി ഓമച്ചപ്പുഴയുടെ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ സെക്രട്ടറി ടി.ടി. കരീം ഉദ്ഘാടനം ചെയ്തു. ‘ബഹുസ്വരത ഇന്ത്യയുടെ സൗന്ദര്യം’ എന്ന പ്രമേയ പ്രഭാഷണം വനിത വിങ് ജനറൽ സെക്രട്ടറി ജസീന കരിപ്പൂർ നിർവഹിച്ചു. മുസ്ലിംകളാദി ദലിത് പിന്നാക്കങ്ങൾക്ക് നേരെ രാജ്യത്ത് നടക്കുന്ന കൈയേറ്റങ്ങൾ ആശങ്കജനകമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
മുഷ്താഖ് പേങ്ങാട് സ്വാതന്ത്ര്യദിന സന്ദേശവും അസീസ് കാരാട് ദേശഭക്തി ഗാനാലാപനവും നിർവഹിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് റുഫ്സാന നാസർ നേതൃത്വം നൽകി. ഫഹദ് കൊടിഞ്ഞി, മുഹമ്മദ്കുട്ടി കരിങ്കപ്പാറ, അമീൻ കളിയിക്കാവിള, ലത്തീഫ് പരതക്കാട്, സിദ്ദീഖ് കണിയാപുരം എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുർക്കിയ കെ.എം.സി.സിയുടെ വിഹിതം ചടങ്ങിൽ കൈമാറി. കെ.എം.സി.സി ജി.സി.സി ചെറുകാവ് പ്രസിദ്ധീകരിച്ച മുതിർന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്നു പി.പി. അബ്ദുൽ ഗഫൂർ മൗലവി സ്മരണിക സീതി സാഹിബ് സ്റ്റഡീസ് സെന്ററിന് ചടങ്ങിൽ കൈമാറി.
മജീദ് കോട്ടക്കൽ, മുബാറക് കരുളായി, സലീം പെരുമുഖം, ഫൈസൽ മക്രെരി, നിസാം കണ്ണൂർ, ഹൈദർ കോട്ടക്കൽ, മുഹമ്മദലി അണ്ടോണ, അസൈനാർ കണ്ണൂർ, ഉബൈദ് കൊടിഞ്ഞി, ഫൈസൽ സിഹാത്ത്, സലാം കല്ലടിക്കോട്, നസീർ, അബ്ദുറഹ്മാൻ, വനിത നേതാക്കളായ സുമയ്യ ബീവി മമ്പുറം, റുഫ്സാന നാസർ, ഫെമിന ഗഫൂർ, ലുബ്ന റഫീഖ്, മുർശിദ ഫൈസൽ, ഫൗസിയ നരിപ്പറമ്പ്, ജംഷീറ അലി തുടങ്ങിയവർ നേതൃത്വം നൽകി. മുബാറക് കരുളായി സ്വാഗതവും അലി വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.