റിയാദ്: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി)യുടെ നേതൃത്വത്തിൽ സൗദി ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി)യുടെ 10ാം ഘട്ടത്തിന് തുടക്കമായി.
2014ൽ ആരംഭിച്ച ഈ കോഴ്സിൽ ഖുർആനിലെ എട്ട് ജുസ്ഉകളും സഹീഹിൽ ബുഖാരിയിലെ 30 അധ്യായങ്ങളും കഴിഞ്ഞ ഒമ്പത് ഘട്ടങ്ങളിലായി പൂർത്തിയായി. 10ാം ഘട്ടത്തിൽ ഖുർആനിൽനിന്നും അഹ്സാബ്, സബഅ്, ഫാത്വിർ എന്നീ അധ്യായങ്ങളും ഹദീസിലെ തറാവീഹ്, ഇഅ്തികാഫ്, ലൈലത്തുൽ ഖദർ എന്നീ അധ്യായങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഖുർആൻ പാഠഭാഗം പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ മലയാള പരിഭാഷ അടിസ്ഥാനമാക്കിയും ഹദീസ് പാഠഭാഗം വിവിധ പണ്ഡിതന്മാർ രചിച്ച സ്വഹീഹുൽ ബുഖാരി പരിഭാഷയെ അടിസ്ഥാനമാക്കിയുമാണ് തയാറാക്കിയിട്ടുള്ളത്.
സൗദി അറേബ്യയിലെ നിരവധി കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതമായ പഠന സംവിധാനങ്ങൾ ക്യൂ.എച്ച്.എൽ.സിയുടെ ഭാഗമായി വിവിധ ഇസ്ലാഹി സെൻററുകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തും പ്രവാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയവർക്കുമായി ഓൺലൈൻ പഠന സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
10ാം ഘട്ടത്തിെൻറ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദമ്മാം ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം പ്രബോധകനുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി നിർവഹിച്ചു.
ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ്, ക്യു.എച്ച്.എൽ.സി കൺവീനർമാരായ ഷുക്കൂർ ചക്കരക്കല്ല്, മുനീർ പപ്പാട്ട്, അബ്ദുല്ല അൽ ഹികമി, അബ്ദുല്ലത്തീഫ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു. കോഴ്സിെൻറ ഭാഗമാവാൻ താൽപര്യമുള്ളവർക്കും പാഠപുസ്തകങ്ങൾക്കും 0500373783, 0560380282 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.