റിയാദ്: സൗദി ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ (ക്യു.എച്ച്.എൽ.സി) 10ാം ഘട്ട ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് അഞ്ചു പേർ പങ്കിട്ടു. ബൽകീസ് ബിൻത് മുഹമ്മദ് ഉള്ളാൾ, എൻ.ടി. ജസ്ന, നൗഫൽ റഹ്മാൻ, റിമ ഹംസ, സലീന എന്നിവർക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക്: ആമിന ഉമർ, ജഷ്മ മുഹ്യിദ്ദീൻ, മുഹമ്മദ് അമീൻ ബിസ്മി, ശബ്നം ഫഹദി, ഷമീന വഹാബ്, മൂന്നാം റാങ്ക്: അബ്ദുൽ ജലീൽ, അബ്ദുൽ മജീദ്, മഹ്സൂമ, മിസ്റിയ ഫരീത്, അബൂ അമാൻ, മുഫിദ മുസ്തഫ, റാഫിയാ ഉമർ, റഷീദ് മുഹമദാലി, ശബാന കർത്തർ വടക്കെതിൽ, ഷാഫി ബാവ, ഷാഹിദ ബിൻത് ഹംസ, ഷമീന അഹമ്മദ്, ഉമൈബ ബിൻത് മൊയ്തുക്കുട്ടി.
കുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ ഒന്നാം റാങ്കും നുഹ സുനീർ രണ്ടാം റാങ്കും ആയിഷ മർവ, നൗഫ ബിൻത് നിയാസ്, ഹിശാം എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയാണ് ക്യു.എച്ച്.എൽ.സി പരീക്ഷാ സംഘാടകർ. വിജയിച്ച മുഴുവൻ പഠിതാക്കൾക്കും ആർ.ഐ.സി.സി അഭിനന്ദനങ്ങൾ അറിയിച്ചു.
ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. വീക്കിലി ക്ലാസുകൾ, വായനക്കൂട്ടം, ഹിഫ്ദ്, ഓൺലൈൻ കിഡ്സ് ക്യു.എച്ച്.എൽ.സി, ഡെയ്ലി റീഡിങ്, മാസാന്ത പരീക്ഷകൾ, ഓപൺബുക്ക് പരീക്ഷ, റമദാൻ ക്വിസ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. പാഠപുസ്തകങ്ങളും മറ്റ് വിവരങ്ങളും www.riccqhlc.com വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.