ക്യു.​എ​ച്ച്.​എ​ൽ.​സി 10-ാം ഘ​ട്ട​ത്തി​​ന്‍റെ ദ​മ്മാം ത​ല പ്ര​വേ​ശ​നോ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ചാ​മം​പ​താ​ലി​ന് പ​ഠ​ന​സ​ഹാ​യി ന​ൽ​കി കൈ​ത​യി​ൽ ഇ​മ്പി​ച്ചി​ക്കോ​യ നി​ർ​വ​ഹി​ക്കു​ന്നു

ക്യു.​എ​ച്ച്.​എ​ൽ.​സി 10ാം ഘ​ട്ട​ത്തി​ന് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യി

ദ​മ്മാം: സൗ​ദി ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​​ന്‍റേ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ആ​ർ.​ഐ.​സി.​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ്​ കോ​ഴ്സി​​ന്‍റെ 10ാം ഘ​ട്ട​ത്തി​ന് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യി. 2014ൽ ​ആ​രം​ഭി​ച്ച ക്യു.​എ​ച്ച്.​എ​ൽ.​സി ഖു​ർ​ആ​നി​ലെ എ​ട്ടു ജു​സ്ഉ​ക​ളും സ​ഹീ​ഹി​ൽ ബു​ഖാ​രി​യി​ലെ 30 അ​ധ്യാ​യ​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​മ്പ​തു ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി.

10ാം ഘ​ട്ട​ത്തി​ൽ ഖു​ർ​ആ​നി​ൽ നി​ന്നും അ​ഹ്സാ​ബ്, സ​ബ​അ് ഫാ​ത്വി​ർ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളും ത​റാ​വീ​ഹ്, ഇ​അ്​​തി​കാ​ഫ്, ലൈ​ല​ത്തു​ൽ ഖ​ദ​ർ എ​ന്നീ അ​ധ്യാ​യ​ങ്ങ​ൾ ഹ​ദീ​സ് പാ​ഠ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഖു​ർ​ആ​ൻ പാ​ഠ​ഭാ​ഗം ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച ഖു​ർ​ആ​ൻ മ​ല​യാ​ള പ​രി​ഭാ​ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ഹ​ദീ​സ്​ പാ​ഠ​ഭാ​ഗം വി​വി​ധ പ​ണ്ഡി​ത​ന്മാ​ർ ര​ചി​ച്ച സ്വ​ഹീ​ഹു​ൽ ബു​ഖാ​രി പ​രി​ഭാ​ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സൗ​ദി​യി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ ക്യു.​എ​ച്ച്.​എ​ൽ.​സി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. രാ​ജ്യ​ത്തി​ന് പു​റ​ത്തും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ​ക്കു​മാ​യി ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

10ാം ഘ​ട്ട​ത്തി​​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ദ​മ്മാം ഇ​സ്‌​ലാ​മി​ക് കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെൻറ​ർ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി റി​യാ​ദി​ൽ നി​ർ​വ​ഹി​ച്ചു. കോ​ഴ്‌​സി​​ന്‍റെ ഭാ​ഗ​മാ​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കും 0500012748 എ​ന്ന ന​മ്പ​റി​ൽ ക്യു.​എ​ച്ച്.​എ​ൽ.​സി ദ​മ്മാം ചാ​പ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - QHLC10th Phase starts in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.