ജിദ്ദ: ഡെന്മാർക്കിൽ ഖുർആൻ കോപ്പി കത്തിച്ചതിൽ പ്രതിഷേധമറിയിക്കാൻ സൗദിയിലെ ഡെന്മാർക്ക് എംബസി ഷാർഷെ ദഫെയെ വിളിച്ചുവരുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ മതപാഠങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന നിന്ദ്യമായ പ്രവൃത്തികൾ അവസാനിപ്പിക്കാനുള്ള സൗദിയുടെ ആഹ്വാനം ഉൾക്കൊള്ളുന്ന പ്രതിഷേധക്കുറിപ്പ് എംബസി ഷാർഷെ ദഫെക്ക് കൈമാറിയതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഡെന്മാർക്കിൽ ഒരു തീവ്രവാദി സംഘം ഖുർആൻ കോപ്പി കത്തിക്കുകയും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തതിനെ അപലപിച്ച് ഈ മാസം 22 ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം ഡെന്മാർക്ക് എംബസി ഷാർഷെ ദഫെയെ വിളിപ്പിച്ചു നിന്ദ്യമായ പ്രവൃത്തികൾ നിർത്താൻ ആവശ്യപ്പെടുന്ന പ്രതിഷേധക്കുറിപ്പ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.