ദമ്മാം: ഖുർആൻ പഠനം ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ ജനകീയമാക്കാൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വെളിച്ചം സൗദി ഖുർആൻ ഓൺലൈൻ’ തുടർ പഠനപദ്ധതിയുടെ ഭാഗമായി റമദാനിൽ നടത്തിയ ‘വെളിച്ചം റമദാൻ’ പരീക്ഷയിലെ ദമ്മാം ഏരിയാ വിജയികളെ ആദരിച്ചു. സൗദി ദേശീയ തലത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ സറീന കുട്ടിഹസ്സൻ ദമ്മാം ഏരിയയിൽ ഒന്നാം റാങ്കിനർഹയായി.
സൗദി ദേശീയ തലത്തിൽ എട്ടാംറാങ്ക് നേടിയ സമീറ റഫീഖ്, ഒമ്പതാം റാങ്ക് നേടിയ ഷഹനാസ് അൽത്വാഫ് എന്നിവർ ദമ്മാം ഏരിയയിലെ രണ്ടും മൂന്നും റാങ്കുകൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി. മുഹ്സിന മുസമ്മിൽ, ഷാഹിദ സ്വാദിഖ്, അഫ്റ ഹാഷിം, തൻവി അൻഷാദ്, മുജീബുറഹ്മാൻ കുഴിപ്പുറം, അസ്ഹർ അലി നസറുദ്ദീൻ, ഷംന വഹീദ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. വിദ്യാർഥികൾക്കിടയിൽ നടത്തിയ ‘ദ ലൈറ്റ് ജൂനിയർ ഖുർആൻ’ ഓൺലൈൻ പരീക്ഷയിൽ സൗദി ദേശീയ തലത്തിൽ 16ാം റാങ്ക് നേടിയ മുഹമ്മദ് ഫരീദ് ദമ്മാം ഏരിയയിൽ ഒന്നാം റാങ്കിനുള്ള സമ്മാനം ഏറ്റുവാങ്ങി.
അർഷിൽ അസീസ്, ആയിശ അബ്ദുൽ അസീസ്, ആയിഷ നൗഷാദ്, ഷഫിൻ ഷിംലാൽ, ബർസ അൻസാർ, ആമിന നുസ്ഹ റിയാസ്, ഫസാൻ സമീർ, നായിഫ് മുഹമ്മദ്, റാസിൻ, സുജൈദ് ഹുസൈൻ, ആമിന നുമ റിയാസ്, തൻവീർ, റാഇദ് മുബഷിർ, സയാൻ ഷമീർ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. സെൻറർ പ്രസിഡൻറ് വഹീദുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം ദമ്മാം കോഓഡിനേറ്റർ അൻഷാദ് കാവിൽ സ്വാഗതവും സെക്രട്ടറി നസ്റുല്ല അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.