ജിദ്ദ: തനിമ ജിദ്ദ നോർത്ത് സോൺ ഖുർആൻ സ്റ്റഡി സെൻറർ ‘ഏറ്റെടുക്കാം അല്ലാഹുവിന്റെ പ്രകാശത്തെ’ എന്ന കാമ്പയിനോടനുബന്ധിച്ച് നടത്തിയ ‘സൂറത്തുൽ അഹ്സാബ്’ ഖുർആൻ പ്രശ്നോത്തരി മത്സര ഫലപ്രഖ്യാപനവും വിജയികൾക്കുള്ള അനുമോദന പരിപാടിയും സംഘടിപ്പിച്ചു.
അബ്ദുൽ ഹക്കീം പാണാവള്ളി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഒരിക്കലും അണഞ്ഞുപോകാതെ വഴിവെളിച്ചമായി ജ്വലിച്ചുനിൽക്കുന്ന പരിശുദ്ധ ഖുർആൻ, ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കുമായി ഇറക്കപ്പെട്ടതാണെന്നും അതിന്റെ പ്രകാശത്തെ സ്വാംശീകരിച്ച് ജീവിതവിജയം കരസ്ഥമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.
ഓൺലൈനിൽ നടത്തിയ പ്രശ്നോത്തരിയിൽ ഫാത്തിമ ഷിറിൻ, നബീൽ നവാസ്, കെ.വി. സാഹിറ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അഞ്ചുപേർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
അമീൻ വടുതല, റഫീഖ് റഹ്മാൻ മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുൽ ഹക്കീം പാണാവള്ളി, അമീൻ വടുതല, റഫീഖ് റഹ്മാൻ മൂഴിക്കൽ, സി.എച്ച്. ബഷീർ, നജാത്ത് സക്കീർ എന്നിവർ വിതരണം ചെയ്തു. റഷീദ് കടവത്തൂർ സ്വാഗതവും വനിത കോഓഡിനേറ്റർ ഫാത്തിമ ടീച്ചർ നന്ദിയും പറഞ്ഞു. അബ്ദുസ്സുബ്ഹാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.