ദമ്മാം: ദമ്മാമിൽ പഴയ ഫർണിച്ചര്‍ ഉരുപ്പടികൾ വിൽക്കുന്ന ചന്തയിൽ (ഹറാജ് സൂഖിൽ) അശ്ശർഖിയ നഗരസഭ റെയ്ഡ് നടത്തി. അൽഅഥീർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സൂഖിലായിരുന്നു പരിശോധന.
വഴിവാണിഭക്കാർ വിൽപനക്ക് വെച്ചതും ഉപേക്ഷിച്ചതുമായ 132 ടൺ ഫർണിച്ചർ ഉരുപ്പടികൾ പരിശോധനയിൽ കണ്ടെത്തി അവിടെ നിന്ന് നീക്കം ചെയ്തു. നടപ്പാതകളും റോഡുകളും കൈയേറിയുള്ള വിൽപന തടയാനും വഴിവാണിഭക്കാർ ഉപേക്ഷിച്ച വസ്തുക്കൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
പൊലീസ്, ലേബർ ഓഫിസ് എന്നിവ അടക്കമുള്ള വകുപ്പുകളുമായി സഹകരിച്ച് നടത്തിയ റെയ്ഡിനിടെ ഇഖാമ, തൊഴിൽ നിയമലംഘകരായ 11 വഴിവാണിഭക്കാരും പിടിയിലായി. ഷവലുകൾ അടക്കം ഒമ്പതു ഉപകരണങ്ങൾ റെയ്ഡിന് ഉപയോഗപ്പെടുത്തി. വഴിവാണിഭം തടയാൻ ശക്തമായ
റെയ്ഡുകൾ തുടരുമെന്ന് അശ്ശർഖിയ നഗരസഭ അധികൃതർ പറഞ്ഞു.
തെരുവു കച്ചവടം അടക്കമുള്ള നിയമ ലംഘനങ്ങളെക്കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് അശ്ശർഖിയ നഗരസഭ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.