ജിദ്ദ: ഞായറാഴ്ച രാത്രിയിലും ജിദ്ദയുടെ വിവിധഭാഗങ്ങളിലും മക്കയിലെ ഹറമിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെടെ ശക്തമായ മഴയാണുണ്ടായത്.
താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ടുകളുണ്ടാക്കി. മക്കയുടെ കിഴക്ക് ശറാഅയിലാണ് ഏറ്റവും മഴ കൂടുതൽ പെയ്തത്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ആവശ്യമായ മുൻകരുതൽ ബന്ധപ്പെട്ട വകുപ്പുകൾ എടുത്തിരുന്നു. പല ഭാഗങ്ങളിലും തിങ്കളാഴ്ചയും മഴ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.