അബഹ: സൗദി അറേബ്യയാകെ കടുത്ത വേനലിൽ എരിപൊരി കൊള്ളുേമ്പാൾ തെക്കൻ മേഖലക്ക് കുളിരായി അസീർ പ്രവിശ്യയിൽ മഴയും ഇടിമിന്നലും. കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെ ഖമീസ് മുശൈത്തിലും എത്തി. കഴിഞ്ഞ ഒരു മാസമായി ശക്തമായ വേനൽ ചൂട് ആയിരുന്നു. മഴയെത്തിയതോടെ കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്. സ്കൂൾ അവധികാലമായതിനാൽ സൗദിയിലെ വിവിധയിടങ്ങളിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് അബഹയിലെ സുഖമുള്ള കാലാവസ്ഥ ആസ്വദിക്കാൻ എത്തിയിട്ടുള്ളത്. മഴ കൂടിയായതോടെ ഇരട്ടി സുഖമാകും. അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്ക് സന്ദർശക പ്രവാഹം വർധിക്കും. ഇനി മേഖലയിൽ ഉത്സവകാലമായിരിക്കും. അബഹ ഫെസ്റ്റിവൽ ആരംഭിച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടേക്ക് ഇപ്പോൾ തന്നെ എത്തുന്നത്. മഴയെത്തിയതോടെ പ്രവാസികൾ അടക്കം എല്ലാവരും ചൂടിന് ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ്. ചൂട് കുറയുന്നത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.