യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മിക്കപ്പോഴും മൂടിക്കെട്ടി കിടക്കും. മക്ക, അൽബാഹ, അസീർ എന്നീ പ്രവിശ്യകളിൽ കാറ്റും ഇടിമിന്നലോടു കൂടിയ മിതമായ തോതിലെ മഴയുമുണ്ടാകും.
കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി മേഖലയിലും അൽ ജൗഫിലും മൂടൽ മഞ്ഞുമുണ്ടാകും. ചെങ്കടലിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശും. തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും. ചെങ്കടലിലെ തിരമാലകൾ വടക്കുഭാഗത്ത് അര മീറ്റർ മുതൽ ഒരു മീറ്റർ വരെയും മധ്യഭാഗത്തും തെക്കുഭാഗത്തും ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ഉയരത്തിൽ അടിക്കാനും സാധ്യതയുണ്ട്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മിതമായ നിലയിലും ചിലയിടങ്ങളിൽ ശക്തമായ തോതിലും മഴ പെയ്തിരുന്നു. അവിടങ്ങളിൽ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗത തടസ്സങ്ങളും ചെറിയ വാഹനാപകടങ്ങളുമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മക്ക, മദീന, ജിദ്ദ, യാംബു തുടങ്ങിയ നഗരങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. മക്കയിൽ ‘യെല്ലോ അലർട്ട്’ നേരത്തേ പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് അപകട സാധ്യത കണക്കിലെടുത്ത് മാറി നിൽക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.