റിയാദ്: 41 വർഷത്തെ ദീർഘ പ്രവാസത്തിന്റെ നേർസാക്ഷിയും റിയാദിലെ പ്രവാസി കൂട്ടായ്മകളിലെ നിറ സാന്നിധ്യവുമായ രാജൻ കരിച്ചാലിന് ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) യാത്രയയപ്പ് നൽകി.
കൈരളി നൃത്തവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. നിസാർ അഹമ്മദ്, സുരേഷ് ആലപ്പുഴ, മുഹമ്മദ് മൂസ, ബദർ ഖാസിം, നാസർ പൊന്നാട്, ധന്യ ശരത്, നൗമിത ബദർ തുടങ്ങിയവർ സംസാരിച്ചു.
രാജൻ കാരിച്ചാലിനുള്ള ഉപഹാരം ശരത് സ്വാമിനാഥൻ, സൈഫുദ്ദീൻ വിളക്കേഴം എന്നിവർ ചേർന്ന് സമ്മാനിച്ചു. റീന സിജു, ഫാരിസ് സൈഫ്, നാസർ താമരശ്ശേരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രവാസിസമൂഹത്തിനിടയിൽ ഹിറ്റായി മാറിയ 'പതിനേഴ്' എന്ന ഹ്രസ്വസിനിമയിൽ പ്രധാന റോളിൽ തിളങ്ങിയ ദശരഥ് സ്വാമിയെയും റിയാദിൽ നടന്ന അണ്ടർ 15 ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ഗോൾകീപ്പർ മുഹമ്മദ് ഇസ്മാഈൽ ബദറുദ്ദീനെയും ചടങ്ങിൽ അനുമോദിച്ചു.
രാജൻ കാരിച്ചാൽ ഇരുവർക്കുമുള്ള ഉപഹാരങ്ങൾ കൈമാറി. സെക്രട്ടറി സിജു പീറ്റർ സ്വാഗതവും സൈഫുദ്ദീൻ വിളക്കേഴം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.