ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിദിന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സിദ്ദീഖ് പന്താവൂർ സംസാരിക്കുന്നു

രാജീവ് ഗാന്ധി നവഭാരത ശിൽപി –റിയാദ് ഒ.ഐ.സി.സി

റിയാദ്​: ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച ദീർഘവീക്ഷണമുള്ള മഹാരഥനായിരുന്നു രാജീവ് ഗാന്ധിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സിദ്ദീഖ് പന്താവൂർ അഭിപ്രായപ്പെട്ടു.

റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 30ാം രക്തസാക്ഷിദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതികരംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടം രാജീവ്ജിയെന്ന നവഭാരത ശിൽപിയിലൂടെയാണ്​.

ആരോഗ്യരംഗത്തും വാർത്താവിനിമയ രംഗത്തും നേടിയ വൻ പുരോഗതി, ജനാതിപത്യ വ്യവസ്ഥിതിയെ അടിമുടി അഴിച്ചുപണിഞ്ഞുകൊണ്ട് നടത്തിയ പരിഷ്‌കാരങ്ങൾ, പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ ജനാധിപത്യത്തെ താഴെ തട്ടിലെത്തിച്ച വിപ്ലവകരമായ തീരുമാനങ്ങൾ എന്നിവയെല്ലാം രാജീവ്ജിയെ മറ്റെല്ലാവരിൽനിന്ന്​ വ്യത്യസ്​തനാക്കുന്നുവെന്ന് അനുസ്‌മരണച്ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള യോഗം ഉദ്​ഘാടനം ചെയ്​തു. വൈസ്​ പ്രസിഡൻറ്​ ഷംനാദ്​ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ഇസ്മായിൽ എരുമേലി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, യഹ്‌യ കൊടുങ്ങലൂർ, ജില്ല പ്രസിഡൻറുമാരായ സുരേഷ് ശങ്കർ, ശുക്കൂർ ആലുവ, അമീർ പട്ടണത്ത്​, അബ്​ദുൽ കരീം കൊടുവള്ളി, യോഹന്നാൻ കൊല്ലം, നാസർ മണ്ണാർക്കാട്, സക്കീർ ദാനത്ത്, നാസർ വലപ്പാട്, രാജു തൃശൂർ, അജയൻ ചെങ്ങന്നൂർ, നസീർ വലപ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്​ദുല്ല വല്ലാഞ്ചിറ സ്വാഗതവും ജയൻ മുസഹ്​മിയ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.