റിയാദ്: േജാലിക്കിടയിൽ സഹപ്രവർത്തകെൻറ അശ്രദ്ധമൂലമുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ട രാജു ഒടുവിൽ നാടണഞ്ഞു. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇൗ തിരുവനന്തപുരം പൂവാർ സ്വദേശിക്ക് അപകടത്തെ തുടർന്ന് ഇടതുകാലാണ് നഷ്ടമായത്. സൗദിയിൽ വിവിധ സ്ഥലങ്ങളിൽ വിവിധ തൊഴിലുകൾ ചെയ്തിരുന്ന രാജു നാലു വർഷം മുമ്പ് അൽഅഹ്സയിലെ സർവിസ് സ്റ്റേഷനിൽ ജോലിക്കു ചേർന്നു. 2019 മേയ് 29ന് ജോലിസ്ഥലത്തുവെച്ചാണ് രാജുവിന് അപകടം സംഭവിക്കുന്നത്. സഹജോലിക്കാരനായ ബംഗ്ലാദേശി മുന്നോെട്ടടുത്ത കാർ നിയന്ത്രണംവിട്ട് വാഹനം കഴുകാനായി മോട്ടോർ ഓണ്‍ ചെയ്യാന്‍ പോയ രാജുവിെൻറ ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജു രണ്ടു മാസം ആശുപത്രിയിൽ കഴിഞ്ഞു. അപ്പോഴേക്കും ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. ആശുപത്രിയിൽനിന്നു നേരെ താമസസ്ഥലത്തേക്ക് എത്തിച്ചതോടെ സ്പോണ്‍സറും കൈയൊഴിഞ്ഞു.
ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടു. 2019 ആഗസ്റ്റിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ജസീർ ചിറ്റാർ രാജുവിെൻറ തൊട്ടടുത്ത മുറിയിൽ താമസത്തിനായി എത്തിയപ്പോഴാണ് ഇയാളുടെ ദാരുണാവസ്ഥ അറിഞ്ഞത്. ഇതോടെ ജസീർ രാജുവിെൻറ ഭക്ഷണം ഉൾെപ്പടെയുള്ള പരിചരണം ഏറ്റെടുക്കുകയും സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് സ്പോണ്സറുമായി ബന്ധപ്പെട്ടപ്പോൾ 2016 മുതൽ രാജുവിന് ഇഖാമ പുതുക്കിയിട്ടില്ലെന്നും അതിനാൽ ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ലെന്നും മനസ്സിലായി. സോഷ്യൽ ഫോറം പ്രവർത്തകരായ മുഹിനുദ്ദീന്‍ മലപ്പുറം, ഷുക്കൂർ, ജിന്ന തമിഴ്നാട് എന്നിവർക്ക് ഒപ്പം ചേർന്ന് ലേബർ കോർട്ടിൽ പരാതി നൽകുകയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു.
രണ്ടു വർഷത്തോളം നീണ്ടുനിന്ന ഇടപെടലുകളുടെ ഫലമായി രാജുവിന് നാട്ടിൽ പോകാനുള്ള ഒൗദ്യോഗിക രേഖകൾ ശരിയാകുകയും 16,480 റിയാൽ നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു. സഹജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേർത്ത് കേസ് നടത്തിയാൽ കാൽ നഷ്ടപ്പെട്ടതിെൻറ നഷ്ടപരിഹാര തുക കൂടി ലഭിക്കും എന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നായിരുന്നു രാജുവിെൻറ നിലപാട്. അതുകൊണ്ട് ആ വകുപ്പിൽ കേസ് നൽകിയില്ല. 22 മാസം നീണ്ട ദുരിതജീവിതം അവസാനിപ്പിച്ച് നിയമക്കുരുക്കുകൾ എല്ലാം അഴിച്ച് രാജു കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.