ദുഃഖകരമായ സാഹചര്യത്തിലാണ് റമദാൻ ആഗതമായതെന്ന് സൽമാൻ രാജാവ്

ജിദ്ദ: പള്ളികളിൽ പോയി സംഘമായി നമസ്കരിക്കാനും തറാവീഹും ഖിയാമുലൈലും നിർവഹിക്കാനും കഴിയാത്ത സാഹചര്യം ഇൗ റമദാന ിൽ നിലനിൽക്കുന്നത് അതിയായ ദുഃഖമുണ്ടാക്കുന്നുവെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. റമദാന് സ്വഗതമോതി രാജ്യത് തെ ജനങ്ങൾക്കും ലോക മുസ് ലിംകൾക്കും നൽകിയ സന്ദേശത്തിലാണ് സൽമാൻ രാജാവ് ഹൃദയ നൊമ്പരം പങ്കുവെച്ചത്.

കോവിഡ ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതി​​െൻറ ഭാഗമായാണ് പള്ളികളിൽ സംഘമായുള്ള നമസ്കാരങ് ങൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. പക്ഷേ മത നിർദേശങ്ങളാണ് നാം പാലിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണം മതത്തി​​െൻറ മഹത്തായ ധർമങ്ങളിൽപ്പെട്ടതാണെന്നും സൽമാൻ രാജാവ് പറഞ്ഞു.

അനുഗ്രഹീത മാസമാണ് സമാഗതമായിരിക്കുന്നത്. കാരുണ്യത്തിന്‍റെയും പാപമോചനത്തന്‍റെയും നന്മകൾ ഇരട്ടിപ്പിക്കുന്ന മാസമെത്തിയതിനോട് അനുബന്ധിച്ച് ജനങ്ങൾക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുകയാണ്. റമദാനിൽ ഒരുപാട് നല്ല പാഠങ്ങളുണ്ട്. അത് നന്മകളിൽ മുന്നേറാൻ പ്രോത്സാഹിക്കുന്നു.

അതോടൊപ്പം കോവിഡിനെ തുടർന്ന് വലിയൊരു പ്രയാസത്തിൽ മനുഷ്യർ കഴിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ഇൗ വർഷം റമദാൻ സമാഗതമായിരിക്കുന്നത്. പകർച്ചവ്യാധി വ്യാപനം തടയാൻ മാനുഷിക സംഘടനകളും ലോക രാജ്യങ്ങളും പല നടപടികളും സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ലോക ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലുടെയാണ് നാം കടന്നുപോയി കൊണ്ടിരിക്കുന്നത്.

വലിയ അന്തസ്സും ഉന്നത പദവിയും നൽകി അല്ലാഹു നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. ഇരു ഹറമുകളെയും അവിടെയെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകരെയും സ്വീകരിക്കാനും വേണ്ട സേവനങ്ങൾ നൽകാനും അവസരം നൽകി. അതോടൊപ്പം കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കുന്നതിന് സ്വീകരിച്ച മുൻകരുതൽ നടപടികളിലും നമുക്ക് അഭിമാനിക്കാം.
രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷക്ക് വേണ്ട നടപടികൾ സ്വീകരിക്കുകയുണ്ടായി. സാമ്പത്തിക നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ ദേശീയ അന്തർദേശീയ തലങ്ങളിൽ വേണ്ട സഹായങ്ങൾ നൽകി.

കോവിഡ് എന്ന മഹാമാരിയെ തുടച്ചുനീക്കാനും മനുഷ്യന്‍റെ നന്മക്കും ആരോഗ്യത്തിനും വേണ്ടി രാപ്പകൽ കഠിനയത്നം നടത്തി കൊണ്ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പ് ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ഇൗ സന്ദർഭത്തിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ നന്ദിപറയുകയും പ്രാർഥിക്കുകയുമാണെന്നും രാജാവ് പറഞ്ഞു. അവരുടെ പ്രവർത്തനങ്ങൾ മഹത്തരമാണ്. ഒരോരുത്തർക്കും അത് അഭിമാനത്തി​​െൻറ കിരീടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ramadan 2020 King Salman Saudi Arabia Ramadan Namaz -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.