ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മക്കയിലെയും മദീനയിലെയും റമദാൻ പ്രവർത്തന പദ്ധതി പ്രഖ്യാപിക്കുന്നു

മക്കയിലെയും മദീനയിലെയും റമദാൻ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു

ജിദ്ദ: റമദാൻ മാസത്തിൽ മക്കയിലും മദീനയിലും ഒരുക്കുന്ന പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഈ സമയത്ത് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള മുഴുവൻ സേവനങ്ങളും ഈ പദ്ധതിയിൽ ഉൾക്കൊള്ളുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

റമദാൻ പ്രവർത്തന പദ്ധതി പ്രഖ്യാപന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തവണ റമദാനിൽ ഏറ്റവും വലിയ പ്രവർത്തനങ്ങൾക്കാണ് ഇരുഹറമുകൾ സാക്ഷിയാകുക. ഒരു വർഷത്തെ തയാറെടുപ്പിന്‍റെയും ആസൂത്രണത്തിന്‍റെയും ഉത്സാഹത്തോടെയുള്ള പഠനത്തിന്‍റെയും ഫലമാണ് ഈ പ്രവർത്തന പദ്ധതിയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. മക്ക ഹറമിലെ മൂന്നാമത് സൗദി വിപുലീകരണ ഭാഗം പൂർണ ശേഷിയിൽ ഉപയോഗപ്പെടുത്തും.

എല്ലാ പ്രവേശന കവാടങ്ങളിലും തീർഥാടകരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രായമായവർക്കും വികലാംഗർക്കും പ്രത്യേക കവാടങ്ങൾ ഉണ്ടാകും. മക്ക ഹറമിൽ 235 സ്ഥലങ്ങളും മസ്ജിദുന്നബവിയിൽ 100 സ്ഥലങ്ങളും സമസ്കാരത്തിനുണ്ടാകും. ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും എണ്ണം ഏകദേശം 12,000 ആക്കി ഉയർത്തിയിട്ടുണ്ട്. 10 മേഖലകളിലായി 8,000 സന്നദ്ധ സേവന അവസരങ്ങളുണ്ടാകും.

റമദാനിൽ രണ്ട് ലക്ഷം മണിക്കൂറിലധികം സന്നദ്ധ സേവനം നടക്കും. ലോകത്തിലെ ഏറ്റവും വലിയ സംഘടിത സന്നദ്ധ പ്രവർത്തനമാകും റമദാനിൽ ഇരുഹറമുകളിൽ നടക്കുന്നതെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

Tags:    
News Summary - Ramadan activity plan for Makkah and Madinah announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.