ശനിയാഴ്ച മാസപ്പിറവി കണ്ടില്ല; സൗദിയിൽ തിങ്കളാഴ്ച വ്രതാരംഭം

റിയാദ്: റമദാൻ മാസപ്പിറവി ശനിയാഴ്ച സൗദി അറേബ്യയിലെങ്ങും ദൃശ്യമായില്ല. ശനിയാഴ്ച ശഅ്ബാൻ 29 ആയതിനാൽ അസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ മാസപ്പിറവി എവിടെയും ദൃശ്യമായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതിയെ അറിയിക്കണമെന്നായിരുന്നു നിർദേശം.

ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. ഞായറാഴ്ച ശഅബാൻ 30 പൂർത്തിയാകുമെന്നതിനാൽ തിങ്കളാഴ്ച വ്രതാരംഭം കുറിക്കുമെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Ramadan Fasting Starts in Saudi Arabia from Monday -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.